ലൈ​സ​ന്‍​സ് അ​ദാ​ല​ത്ത്
Thursday, November 21, 2019 12:25 AM IST
ക​ല്‍​പ്പ​റ്റ: അ​ള​വു തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന, റി​പ്പ​യ​റിം​ഗ് എ​ന്നി​വ​യ്ക്കു 2018ല്‍ ​നി​ല​വി​ലു​ള്ള​തും 2019ല്‍ ​താ​ത്കാ​ലി​ക​മാ​യി പു​തു​ക്കി​യ​തു​മാ​യ ലൈ​സ​ന്‍​സു​ക​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്താ​ന്‍ മേ​ഖ​ല ത​ല​ത്തി​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. നാ​ളെ രാ​വി​ലെ 10ന് ​കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫീ​സി​ലാ​ണ് അ​ദാ​ല​ത്ത്. 2018ല്‍ ​രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ പു​തി​യ വി​ശ​ദാം​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ ഓ​ഫ്‌​ലൈ​നാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണം. അ​ദാ​ല​ത്തി​ല്‍ ലൈ​സ​ന്‍​സ് ഭേ​ദ​ഗ​തി​ക്കാ​യി സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യും അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫീ​സ് ന​ല്‍​ക​ണം.