ബി​ജെ​പി മാ​ര്‍​ച്ച് ന​ട​ത്തി
Thursday, November 21, 2019 12:27 AM IST
പു​ല്‍​പ്പ​ള്ളി: ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തു​ന്ന ഭ​ര​ണ​സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടും കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍ അ​ട്ടി​മ​റി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​മാ​യി​രു​ന്നു സ​മ​രം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് പി.​എം. അ​ര​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഡി. ഷാ​ജി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍. വാ​മ​ദേ​വ​ന്‍, ഷി​ബു കോ​റോം, എം.​ബി. ന​ന്ദ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​രം ന​ല്‍​ക​ണം

ക​ല്‍​പ്പ​റ്റ: പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഒ​ബി​സി പ്രീ​മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പ്(​ഹി​ന്ദു വി​ഭാ​ഗം) പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ലെ ഗ​വ/​എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ 2015-16, 2016-17, 2017-18 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടും തു​ക ല​ഭി​ക്കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​രം പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ നി​ശ്ചി​ത പ്രൊ​ഫോ​ര്‍​മ​യി​ല്‍ മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കോ​ഴി​ക്കോ​ട്-673020 എ​ന്ന വി​ലാ​സ​ത്തി​ല്‍ ഡി​സം​ബ​ര്‍ 10 ന​കം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍:0495 2377786, 2377796.