മു​ഴു​വ​ൻ വി​ദ്യാ​ല​യങ്ങളിലും‌പ​രി​ശോ​ധ​ന ന​ട​ത്ത​ണം: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി
Saturday, November 23, 2019 12:43 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ​ർ​വ​ജ​ന സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളും അ​ങ്ക​ണ​വാ​ടി​ക​ളും പ​രി​ശോ​ധി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യ്യാ​റാ​ക​ണ​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ നി​ല​പാ​ടു​ക​ളാ​ണ് സ്കൂ​ളും ആ​ശു​പ​ത്രി​യും കൈ​ക്കൊ​ണ്ട​ത്. സ്കൂ​ൾ അ​ധി​കാ​രി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തും പി​ടി​എ ക​മ്മി​റ്റി പി​രി​ച്ചു വി​ട്ട​തും സ്വാ​ഗ​തം ചെ​യ്തു. യോ​ഗ​ത്തി​ൽ ഡോ.​പി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. ജോ​യി, വി.​പി. വ​ർ​ക്കി, വി.​എം. വ​ർ​ഗ്ഗീ​സ്, ക​ണ്ണി​വെ​ട്ടം കേ​ശ​വ​ൻ ചെ​ട്ടി, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, പി.​പി. ശ​ശി, കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.