ക​ർ​ഷ​ക​ർ ​തേ​യി​ല കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു
Thursday, December 5, 2019 12:44 AM IST
ഗൂഡല്ലൂര്‌: തേ​യി​ല​യ്ക്ക് മ​തി​യാ​യ വി​ല ല​ഭി​ക്കാ​ത്ത​തി​നാ​ൽ നീ​ല​ഗി​രി ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ തേ​യി​ല കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു. കി​ലോ​ഗ്രാമിന് 11 രൂ​പ​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. ഇ​ത് ഉ​ത്പാ​ദ​ന ചെ​ല​വി​ന് പോ​ലും തി​ക​യു​ന്നി​ല്ല. ഉ​ത്പാ​ദ​ന ചെ​ല​വും വ​ർ​ധി​ച്ചു.

ജി​ല്ല​യി​ൽ ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ, ഉൗ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, കു​ന്താ തു​ട​ങ്ങി​യ ആ​റ് താ​ലൂ​ക്കു​ക​ളി​ലും തേ​യി​ല കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഒ​രു ല​ക്ഷം പേ​രാ​ണ് തേ​യി​ല കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​രു​പ​ത് വ​ർ​ഷം മു​ന്പ് വ​രെ തേ​യി​ല​ക്ക് മി​ക​ച്ച വി​ല ല​ഭി​ച്ചി​രു​ന്നു. തേ​യി​ല ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാന്‌ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

വി​ല​ത്ത​ക​ർ​ച്ച കാ​ര​ണം ക​ർ​ഷ​ക​ർ ജോ​ലി​യെ​ടു​പ്പി​ക്കാ​ത്ത​തി​നാ​ൽ തേ​യി​ല തോട്ടങ്ങള്‌ കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ 16 സ​ഹ​ക​ര​ണ ഫാ​ക്ട​റി​ക​ളും 100ൽ​പ​രം സ്വ​കാ​ര്യ ഫാ​ക്ട​റി​ക​ളും പ്ര​വൃ​ത്തി​ക്കു​ന്നു​ണ്ട്. നീ​ല​ഗി​രി​യി​ൽ 75 ശ​ത​മാ​നം ജ​ന​ങ്ങ​ളും തേ​യി​ല​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​വ​രാ​ണ്. തേ​യി​ല തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​യെ​ടു​ത്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​രാ​ണ് അ​ധി​ക​വും.
പ​ച്ച​തേ​യി​ല​യ്ക്ക് 30 രൂ​പ ത​റ​വി​ല നി​ശ്ച​യി​ച്ച് ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാന്‌ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.