സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​ർ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Thursday, December 5, 2019 12:44 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ളാ കോ- ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും സ​ത്യ​ഗ്ര​ഹ​വും ന​ട​ത്തി.

സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തോ​ടൊ​പ്പം സ​ഹ​ക​ര​ണ പെ​ൻ​ഷ​നും പ​രി​ഷ്ക​രി​ക്കു​ക, സ​ഹ​ക​ര​ണ ജീ​വ​ന​കാ​ർ​ക്ക് ന​ൽ​കു​ന്ന ക്ഷാ​മ​ബ​ത്ത അ​തേ നി​ര​ക്കി​ൽ സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​ർ​ക്കും ന​ൽ​കു​ക, പെ​ൻ​ഷ​ൻ ബോ​ർ​ഡി​ൽ സം​ഘ​ട​ന​യു​ടെ ര​ണ്ട് പ്ര​തി​നി​ധി​ക​ളെ​യെ​ങ്കി​ലും ഉ​ൾ​പ്പെ​ടു​ത്തു​ക, സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ ഏ​കീ​ക​രി​ക്കു​ക, ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​രെ ഉ​ൾ​പ്പെ​ടു​ത്തു​ക, മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് ചു​രു​ങ്ങി​യ​ത് 3000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, പെ​ൻ​ഷ​ൻ ഫ​ണ്ട് പെ​ൻ​ഷ​ൻ കൊ​ടു​ക്കു​ന്ന​തി​ന് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, പെ​ൻ​ഷ​ൻ ബോ​ർ​ഡി​ന്‍റെ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​ക, നി​ല​വി​ലു​ള്ള പെ​ൻ​ഷ​ൻ കോ​ണ്‍​ട്രീ​ബ്യൂ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ക, സം​ഘ​ങ്ങ​ളു​ടെ ലാ​ഭ വി​ഭ​ജ​ന​ത്തി​ൽ ചു​രു​ങ്ങി​യ​ത് 10 ശ​ത​മാ​ന​മെ​ങ്കി​ലും പെ​ൻ​ഷ​ൻ ഫ​ണ്ടി​ലേ​ക്ക് നീ​ക്കി വയ്ക്കു​ക, സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ഡ്ജ​റ്റി​ൽ പെ​ൻ​ഷ​ൻ ഫ​ണ്ടി​ലേ​ക്ക് പ്രൊ​വി​ഷ​ൻ വയ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ടി. പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​സി​എ​സ്പി​എ വൈ​ത്തി​രി ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എം. ​ബാ​ല​ഗോ​പാ​ല​ൻ, ഐ.​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി, സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. സ​ഹ​ദേ​വ​ൻ, ജി​ല്ലാ ബാ​ങ്ക് റി​ട്ടയറീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​കൃ​ഷ്ണ​ൻ, വി. ​സ​ത്യ​നാ​ഥ​ൻ, കെ​സി​ഇ​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും സ​ഹ​ക​ര​ണ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ എം.​എ​ൻ. മു​ര​ളി, കെ​സി​ഇ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ഡി. ഷി​ബു, ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ആ​ർ. ശി​വ​ശ​ങ്ക​ര​ൻ, എ. ​ശ​ശീ​ധ​ര​ൻ, കെ.​കെ. കേ​ള​പ്പ​ൻ, കെ.​എ​സ്. ശ​ങ്ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.