ഉൗ​ട്ടി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന്
Friday, December 6, 2019 12:21 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ലാ ആ​ശു​പ​ത്രി ഉൗ​ട്ടി​യി​ൽ​നി​ന്നു ഗൂ​ഡ​ല്ലൂ​രി​ലേ​ക്കു മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഉൗ​ട്ടി​യി​ൽ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന മു​റ​യ്ക്കു ജി​ല്ലാ ആ​ശു​പ​ത്രി മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
കേ​ര​ള, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ സം​ഗ​മ​ഭൂ​മി​യാ​ണ് ഗൂ​ഡ​ല്ലൂ​ർ. താ​ലൂ​ക്കി​ലെ 2.50 ല​ക്ഷ​ത്തോ​ളം താ​മ​സ​ക്കാ​രി​ൽ അ​ധി​ക​വും ക​ർ​ഷ​ക​രും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. ചി​കി​ത്സാ​സൗ​ക​ര്യം പൊ​തു​വെ കു​റ​വാ​ണ് താ​ലൂ​ക്കി​ൽ. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു പെ​രി​ന്ത​ൽ​മ​ണ്ണ, മേ​പ്പാ​ടി, ബ​ത്തേ​രി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളാ​ണ് ആ​ശ്ര​യം.
ജി​ല്ലാ ആ​ശു​പ​ത്രി മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തു ഗൂ​ഡ​ല്ലൂ​രി​ലേ​തി​നു പു​റ​മേ പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കി​ലെ ജ​ന​ങ്ങ​ൾ​ക്കും ഗു​ണം ചെ​യ്യും. 10 ഏ​ക്ക​ർ വ​ള​പ്പി​ൽ സ്ഥി​തി ചെ​യ്യു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 120 കി​ട​ക്ക​ക​ൾ ഉ​ണ്ടെ​ങ്കി​ലും മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​ണ്. ഗൂ​ഡ​ല്ലൂ​രി​ൽ​നി​ന്നു ഉൗ​ട്ടി​യി​ലേ​ക്കു 50 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്.
ഉൗ​ട്ടി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ​ത്തി​നു 25 ഏ​ക്ക​ർ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ർ​മാ​ണ​ത്തി​നു 600 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. 2,565 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്ത്രി​തി​യു​ള്ള നീ​ല​ഗി​രി​യി​ൽ ആ​റ് താ​ലൂ​ക്കു​ക​ളി​ലാ​യി 7.50 ല​ക്ഷം പേ​രാ​ണ് താ​മ​സം.