ആ​ശു​പ​ത്രി, സ്കൂ​ൾ കെ​ട്ടി​ട ഉ​ദ്ഘാ​ട​നം
Friday, December 6, 2019 12:30 AM IST
ക​ൽ​പ്പ​റ്റ:​എം​എ​സ്ഡി പ​ദ്ധ​തി​യി​ൽ വാ​കേ​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു നി​ർ​മി​ച്ച കെ​ട്ടി​ടം ആ​റി​നു ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നും വൈ​ത്തി​രി ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു നി​ർ​മി​ച്ച കെ​ട്ടി​ടം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നും രാ​ഹു​ൽ​ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഒ​രു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഒ​പി ബ്ലോ​ക്ക്, ഫാ​ർ​മ​സി, ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കും. വാ​കേ​രി സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു 1.2 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. 12 ക്ലാ​സ് മു​റി​ക​ൾ അ​ട​ങ്ങു​ന്ന​താ​ണ് കെ​ട്ടി​ടം.
ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​യാ​ണ് ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളു​ടെ​യും പ്ര​വൃ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​രി​പാ​ടി​ക​ളി​ൽ എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.