ക​ൽ​പ്പ​റ്റ​യി​ൽ നി​രീ​ക്ഷ​ണ മ​ഹാ​സം​ഗ​മം ന​ട​ത്തും
Friday, December 6, 2019 12:31 AM IST
ക​ൽ​പ്പ​റ്റ: വ​ലി​യ സൂ​ര്യ​ഗ്ര​ഹ​ണം ഉ​ണ്ടാ​കു​ന്ന 26നു ​എ​സ്ക​ഐം​ജെ സ്കൂ​ൾ മൈ​താ​നി​യി​ൽ നി​രീ​ക്ഷ​ണ മ​ഹാ​സം​ഗ​മം ന​ട​ത്തു​മെ​ന്നു ശാ​സ്ത്രാ​വ​ബോ​ധ പ്ര​ചാ​ര​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​കെ. ദേ​വ​സ്യ, കെ.​പി. ഏ​ലി​യാ​സ്, എം.​എം. ടോ​മി, ജോ​ണ്‍ മാ​ത്യു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
രാ​വി​ലെ 8.05 മു​ത​ൽ 11.07 വ​രെ​യാ​ണ് ഗ്ര​ഹ​ണം. വ​ല​യ​ഗ്ര​ഹ​ണം 9.26 മു​ത​ൽ 9.29 വ​രെ​യാ​ണ്. പ​ര​മാ​വ​ധി 188 സെ​ക്ക​ൻ​ഡ് മാ​ത്ര​മാ​ണ് വ​ല​യം കാ​ണാ​നാ​കു​ക.​ഗ്ര​ഹ​ണം നി​രീ​ക്ഷി​ക്കു​ന്ന​തി​നു മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, പു​ൽ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്ത്-​മു​നി​സി​പ്പ​ൽ വാ​ർ​ഡു​ക​ളി​ലും സൗ​ക​ര്യം ഒ​രു​ക്കും.
ഗ്ര​ഹ​ണം കാ​ണു​ന്ന​തി​നു വി​ദ്യാ​ർ​ഥി​ക​ളെ​യ​ട​ക്കം സ​ജ്ജ​രാ​ക്കു​ന്ന​തി​നു അ​ധ്യാ​പ​ക പ​രി​ശീ​ല​നം, ജ്യോ​തി​ശാ​സ്ത്ര ക്യാ​ന്പ്, സൗ​ര​ക്ക​ണ്ണ​ട നി​ർ​മാ​ണ പ​രി​ശീ​ല​നം, വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സൗ​രോ​ത്സ​വം തു​ട​ങ്ങി​യ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​താ​യും സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.