മൂ​ളി​ത്തോ​ട് എ​ൽ​പി സ്കൂ​ൾ അ​പ്ഗ്രേ​ഡ് ചെ​യ്യ​ണ​മെ​ന്ന്
Saturday, December 7, 2019 12:30 AM IST
മാ​ന​ന്ത​വാ​ടി: എ​ട​വ​ക മൂ​ളി​ത്തോ​ട് എ​ൽ​പി സ്കൂ​ൾ യു​പി സ്കൂ​ളാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നു എ​ട​വ​ക പ​ഞ്ചാ​യ​ത്ത് മു​ൻ ഭ​ര​ണ​സ​മി​തി​യം​ഗം എ.​എം. കു​ഞ്ഞി​രാ​മ​ൻ, പ്ര​ദേ​ശ​വാ​സി​ക​ളാ​യ കെ.​പി. ജ​യിം​സ്, ഡോ.​ടി. ത​ര​ക​ൻ, ഷി​ജു കൂ​റാ​ന, എ​ബി​ൻ ക​രി​മാം​കു​ന്നേ​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി വി.​എ. കു​ഞ്ഞി​രാ​മ​ൻ ന​ന്പ്യാ​ർ മാ​നേ​ജ​രാ​യി 1951 ന​വം​ബ​ർ ഒ​ന്നി​നു ആ​രം​ഭി​ച്ച​താ​ണ് മൂ​ളി​ത്തോ​ടി​ലെ വി​ദ്യാ​ല​യം. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ഷേ​ണ്‍​സ്റ്റാ​ട്ട് സ​ന്യാ​സി​നി സ​മൂ​ഹ​മാ​ണ് സ്കൂ​ൾ ന​ട​ത്തു​ന്ന​ത്. 10 ക്ലാ​സ് മു​റി​ക​ളു​ള്ള കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും വി​ദ്യാ​ല​യ​ത്തി​ലു​ണ്ട്.
ര​ണ്ടി കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ യു​പി സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ല​യം അ​പ്ഗ്രേ​ഡ് ചെ​യ്യേ​ണ്ട​തു അ​നി​വാ​ര്യ​ത​യാ​ണെ​ന്നു കു​ഞ്ഞി​രാ​മ​നും മ​റ്റും പ​റ​ഞ്ഞു.