ദു​ര​ന്ത നി​വാ​ര​ണ സേ​ന വ​യ​നാ​ടി​നു അ​ഭി​മാ​നം: രാ​ഹു​ൽ ഗാ​ന്ധി എം​പി
Saturday, December 7, 2019 11:34 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ രൂ​പീ​ക​ര​ണം മ​ഹ​ത്ത​ര​വും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്നു പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് രാ​ഹു​ൽ​ഗാ​ന്ധി എം​പി. ആ​ദ്യ​ഘ​ട്ടം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ദു​ര​ന്ത നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​കാ​ല​ത്ത് ജി​ല്ല​യ്ക്കു പു​റ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യൊ​രു ദു​ര​ന്ത​ത്തെ ചെ​റു​ക്കാ​നാ​യി പ്രാ​ദേ​ശി​ക​മാ​യി ദു​ര​ന്ത നി​വാ​ര​ണ സേ​ന രൂ​പീ​ക​രി​ച്ച​ത് അ​ഭി​ന​ന്ദ​നീ​യ​മാ​ണ്. ജി​ല്ല​യ്ക്കു പു​റ​ത്തും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ സേ​ന​യ്ക്കു സാ​ധ്യ​മാ​കു​മെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പി.​കെ. അ​നി​ൽ​കു​മാ​ർ, അ​നി​ല തോ​മ​സ്, കെ. ​മി​നി, എ. ​ദേ​വ​കി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​ഇ​സ്മാ​യി​ൽ, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ഒ.​ആ​ർ. ര​ഘു, ടി. ​ഉ​ഷാ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പ്, അ​ഗ്നി-​ര​ക്ഷാ സേ​ന, ഡി​സ്ട്രി​ക് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​രു​ടെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യു​ള്ള പ​രി​ശീ​ല​ന​മാ​ണ് ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന​ത്. 168 പേ​രാ​ണ് ആ​ദ്യ​ഘ​ട്ടം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് തി​രി​ച്ച​റി​യി​ൽ കാ​ർ​ഡ് ന​ൽ​കും. ടെ​ലി​ഫോ​ണ്‍ ഡ​യ​റ​ക്ട​റി പു​റ​ത്തി​റ​ക്കും.