ബോ​ധ​നം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, December 10, 2019 12:56 AM IST
മീ​ന​ങ്ങാ​ടി: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ന​ട​ത്തു​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യാ​യ ’ബോ​ധ​നം’ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഹ​രി​ത ഗ്രാ​മ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണം, ലിം​ഗ​സ​മ​ത്വ ബോ​ധ​വ​ൽ​ക്ക​ര​ണം, ക​രി​യ​ർ കൗ​ണ്‍​സി​ലിം​ഗ്, ഭി​ന്ന​ശേ​ഷി സ​ഹാ​യം, വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ൾ, സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​ന്പ്യൂ​ട്ട​ർ സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജീ​വി​ത​ശൈ​ലി ബോ​ധ​വ​ൽ​ക്ക​ര​ണം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ മെ​ന്പ​ർ ടി. ​ഓ​മ​ന നി​ർ​വ​ഹി​ച്ചു. സി​ന്ധു സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. മീ​ന​ങ്ങാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ പി.​എ. അ​ബ്ദു​ൽ നാ​സ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം. ​നാ​രാ​യ​ണ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി. ​ശി​വ​പ്ര​സാ​ദ്, ബാ​വ കെ. ​പാ​ലു​കു​ന്ന്, വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ അ​ക്സാ മ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.