ജില്ലാ ക​ള​ക്ട​ർ കോ​ള​നി​യി​ലെ​ത്തി; പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രമായി
Tuesday, December 10, 2019 12:59 AM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി ചൂ​ര​ൽ​മ​ല അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ അ​ദാ​ല​ത്തി​നെ​ത്തി​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല​യ്ക്കു മു​ന്പാ​കെ പ​രാ​തി​ക്കെ​ട്ട​ഴി​ച്ച് ആ​ദി​വാ​സി​ക​ൾ. പ​രാ​തി​ക​ളി​ൽ പ​ല​തും പ​രി​ഹ​രി​ച്ചാ​ണ് ക​ള​ക്ട​ർ കോ​ള​നി​യി​ൽ​നി​ന്നു മ​ട​ങ്ങി​യ​ത്.
കോ​ള​നി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ 110 പ​രാ​തി​ക​ളാ​ണ് ക​ള​ക്ട​ർ​ക്ക് മു​ന്പി​ലെ​ത്തി​യ​ത്. പ്ര​ള​യാ​ന​ന്ത​ര സ​ഹാ​യം, വീ​ട്, റേ​ഷ​ൻ​കാ​ർ​ഡ്, കു​ടി​വെ​ള​ളം, സ്വ​യം​തൊ​ഴി​ൽ, ചി​കി​ത്സാ​സ​ഹാ​യം ,ആ​ധാ​ർ കാ​ർ​ഡ്, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു പ​രാ​തി​ക​ളി​ൽ അ​ധി​ക​വും.
പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​സ​ത്തി​ലൊ​രി​ക്ക​ൽ കോ​ള​നി​ക​ളി​ലെ​ത്തി പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ​യും പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ക​ള​ക്ട​ർ കോ​ള​നി​യി​ലെ​ത്തി​യ​ത്. സ​മീ​പ​ത്തെ ഏ​ല​വ​യ​ൽ, അ​ത്തി​ചോ​ട്, വി​ല്ലേ​ജ് കോ​ള​നി, അ​യ്യ​പ്പ​ൻ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​പ​രാ​തി​ക​ളു​മാ​യി എ​ത്തി.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സാ​മി, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​സി. ചെ​റി​യാ​ൻ, വൈ​ത്തി​രി ത​ഹ​സി​ൽ​ദാ​ർ അ​ബ്ദു​ൽ ഹാ​രി​സ്, കു​ടും​ബ​ശ്രീ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ, പി. ​സാ​ജി​ത, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​ജി. വി​ജ​യ​കു​മാ​ർ, ഡി​പി​എം ഡോ.​ബി. അ​ഭി​ലാ​ഷ്, ഡി​വൈ​എ​സ്പി ടി.​പി. ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.