മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി പി​ടി​യി​ൽ
Tuesday, December 10, 2019 11:55 PM IST
കാ​ട്ടി​ക്കു​ളം: തോ​ൽ​പ്പെ​ട്ടി ചെ​ക്പോ​സ്റ്റി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ട​ത്തി​യ ബ​സ് പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു കേ​സു​ക​ളി​ലാ​യി 2.1 ഗ്രാം ​ച​ര​സും ഏ​ക​ദേ​ശം അ​ഞ്ചു ഗ്രാം ​വീ​തം ഹാ​ഷി​ഷ് ഓ​യി​ലും മ​റ്റൊ​രി​നം മ​യ​ക്കു​മ​രു​ന്നും പി​ടി​ച്ചെ​ടു​ത്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു പേ​രെ അ​റ​സ്റ്റു ചെ​യ്തു.. ച​ര​സു​മാ​യി മും​ബൈ സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് ഐ​ഐ​എം വി​ദ്യാ​ർ​ഥി​യു​മാ​യ ജു​ഗ​ൽ ഹി​തേ​ഷാ​ണ് (25)അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ണൂ​ർ കൂ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി അ​ഷ്ക​റി​ന്‍റെ (26) പ​ക്ക​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്നും ഹാ​ഷി​ഷ് ഓ​യി​ലും.

ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദി​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബാ​ബു​മൃ​ദു​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ആ​ർ. ജി​നോ​ഷ് ഇ. ​അ​നൂ​പ്, ഒ. ​ഷാ​ഫി, എ. ​അ​നി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘം.