പ്ര​കൃ​തി​ദു​ര​ന്താ​ന​ന്ത​ര പു​ന​ര​ധി​വാ​സം: പ്രോജ​ക്ട് വി​ഷ​ൻ നി​ർ​മി​ച്ച നാ​ലു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Friday, December 13, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: പ്ര​കൃ​തി​ദു​ര​ന്താ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ബം​ഗ​ളൂ​രു പ്രോജ​ക്ട് വി​ഷ​ൻ ജി​ല്ല​യി​ൽ നി​ർ​മി​ച്ച നാ​ലു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. ഐ​ഫോ​യു​ടെ സ​ഹാ​യ​ത്തോ​ടെ പു​ൽ​പ്പ​ള്ളി താ​ന്നി​ത്തെ​രു​വ് പു​തി​യ​പ​റ​ന്പി​ൽ പു​ഷ്പ അ​നി​ൽ​കു​മാ​ർ, മു​ത്തൂ​റ്റ് എം. ​ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വൈ​ത്തി​രി നാ​ര​ങ്ങാ​ക്കു​ന്നി​ലെ കൈ​താ​ര​ത്തു വ​ത്സ, ചെ​ത്തി​വ​ള​പ്പി​ൽ ആ​ഗ്ന​സ്, ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്‍റെ പി​ന്തു​ണ​യോ​ടെ ക​ണി​യാ​ന്പ​റ്റ മി​ല്ലു​മു​ക്ക് അ​നി​യേ​രി​ക്ക​വ​ല കു​ള​ക്കാ​ട്ടി​ൽ നു​സ്റ​ത്ത് എ​ന്നി​വ​ർ​ക്കാ​യി നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​മാ​ണ് ന​ട​ത്തി​യ​ത്.

പു​ഷ്പ അ​നി​ലി​ന്‍റെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഐ​ഫോ(​ഇ​ന്ത്യ) ഡ​യ​റ​ക്ട​ർ എം.​വി. ജോ​സ് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ശോ​ഭ​ന പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോജ​ക്ട് വി​ഷ​ൻ നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബു ജോ​ർ​ജ്, ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് ക​ണ്ണ​ന്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ര​ങ്ങാ​ക്കു​ന്നി​ലെ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ കൈ​മാ​റി. മു​ത്തൂ​റ്റ് എം. ​ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ ജോ​ണ്‍ മ​ല​യി​ൽ, ക​ണ്ണൂ​ർ റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ടി.​വി. മാ​ധ​വ​ൻ, വി​പി​ൻ ഫ്രാ​ൻ​സി​സ്, രാ​കേ​ഷ്, സി​ജോ ജോ​ണ്‍, ശ്രീ​ജി​ത്ത്, സി​ബു ജോ​ർ​ജ്, ഫാ.​ജോ​ർ​ജ് ക​ണ്ണ​ന്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നു​സ്റ​ത്തി​ന്‍റെ വീ​ടി​ന്‍റെ താ​ക്കോ​ൽാ​ദാ​നം ആ​ർ​ടി​ഒ എം.​പി. ജ​യിം​സ് നി​ർ​വ​ഹി​ച്ചു. ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​നു ജേ​ക്ക​ബ്, ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ ഡ​യ​റ​ക്ട​ർ സി​ബി ജോ​ർ​ജ്, റ​ഷീ​ന സു​ബൈ​ർ, ഇ​ബ്രാ​ഹിം കേ​ളോ​ത്ത്, അ​ബാ​സ് പു​ന്നോ​ടി​ൽ, കെ.​സി. അ​ന​സ്, അ​ജ​യ​കു​മാ​ർ, സി​ബു ജോ​ർ​ജ്, ഫാ.​ജോ​ർ​ജ് ക​ണ്ണ​ന്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​കൃ​തി​ദു​ര​ന്താ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ പ്രോ​ജ​ക്ട് വി​ഷ​ൻ ജി​ല്ല​യി​ൽ 25 സ്ഥി​രം വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ, രോ​ഗി​ക​ളാ​യ വ​യോ​ധി​ക​ർ, വി​ക​ലാം​ഗ​ർ എ​ന്നി​വ​ർ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ര​ണ്ടു കി​ട​പ്പു​മു​റി, ഹാ​ൾ, അ​ടു​ക്ക​ള, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളോ​ടെ 550 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് ഓ​രോ വീ​ടും നി​ർ​മി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് വീ​ട് ഒ​ന്നി​നു നി​ർ​മാ​ണ​ച്ചെ​ല​വ്. ജി​ല്ല​യി​ൽ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ്രോ​ജ​ക്ട് വി​ഷ​ൻ 300 ഓ​ളം താ​ത്കാ​ലി​ക ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി.2018 ലെ പ്രളയകാലം മുതൽ പ്രോജക്ട് വിഷൻ ജില്ലയിൽ സജീവമാണ്.