നെ​ൽ​കൃ​ഷി ഇ​റ​ക്കാ​ൻ ക​ർ​ഷ​ക​ർ, വി​ള​വെ​ടു​ക്കാ​ൻ വ​ന്യ​മൃ​ഗ​ങ്ങ​ൾ
Friday, December 13, 2019 12:12 AM IST
ന​ട​വ​യ​ൽ: വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ​ക്ക് പു​റ​മേ ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ത്ത് വ​രെ കാ​ട്ടാ​ന​ക​ളും കാ​ട്ടു​പ​ന്നി​ക​ളും നെ​ൽ​കൃ​ഷി ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ കൃ​ഷി​കാ​ർ​ക്ക് അ​ധ്വാ​ന​ഫ​ലം പോ​ലും കി​ട്ടു​ന്നി​ല്ല. പ​ന​മ​രം മാ​ത്തൂ​ർ​വ​യ​ലി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് വ​യ​ലി​ലെ നെ​ൽ​കൃ​ഷി കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​തോ​ടെ ഇ​നി​യെ​ന്ത് ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ കാ​ർ​ഷി​ക വി​ള​ക​ൾ ഒ​റ്റ രാ​ത്രി കൊ​ണ്ട് വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് വേ​ദ​ന​യോ​ടെ ക​ണ്ടു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് മാ​ത്തൂ​ർ വ​യ​ലി​ൽ നെ​ൽ​കൃ​ഷി ഇ​റ​ക്കി​യ വ​ർ.

പ​ന​മ​രം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് മാ​ത്തൂ​ർ​വ​യ​ൽ, ക​രി​മ​ൻ​ഞ്ചേ​രി​ക്കു​ന്നി​ന് സ​മീ​പം കൃ​ഷി ചെ​യ്ത ഒ​രു​മ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ നാ​ല​ര ഏ​ക്ക​ർ വ​യ​ലി​ലെ നെ​ല്ലാ​ണ് കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി ക​ഴി​ഞ്ഞ ദി​വ​സം ന​ശി​പ്പി​ച്ച​ത്.

ലോ​ണ്‍ എ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ ത​ങ്ങ​ൾ​ക്ക് ലോ​ണ്‍ തു​ക തി​രി​ച്ച​ട​ക്കാ​നു​ള്ള നെ​ല്ല് പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ​ണ് സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ സു​ധ​യും സു​നി​ത​യും പ​റ​ഞ്ഞു. ചു​റ്റു​മു​ള്ള കൃ​ഷി​ക്കാ​രു​ടേ​യും അ​വ​സ്ഥ​യും ഇ​ത് ത​ന്നെ​യാ​ണ്. വ​ന്യ​മൃ​ഗ ശ​ല്യം കാ​ര​ണം ജി​ല്ല​യി​ലെ നെ​ൽ​കൃ​ഷി പൂ​ർ​ണ്ണ​മാ​യും ഉ​പേ​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ക​ർ​ക​ർ പ​റ​ഞ്ഞു.