ഗതാ​ഗ​ത സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Friday, December 13, 2019 12:15 AM IST
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലി​യാ​ളം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ദേ​വാ​ല​ക്ക​ടു​ത്ത മൂ​ച്ചി​ക്കു​ന്ന് ഗ്രാ​മ​ത്തി​ൽ ഗ​താ​ഗ​ത സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്. റോ​ഡ് സൗ​ക​ര്യം ഇ​ല്ലാ​ത്ത​ത് കാ​ര​ണം രോ​ഗി​ക​ളെ തോ​ളി​ൽ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

ആ​ദി​വാ​സി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ധാ​രാ​ളം പേ​ർ ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. പാ​ന്പ് ക​ടി​യേ​റ്റ പ്ര​ദേ​ശ​വാ​സി​ ഗു​ണ​ശേ​ഖ​ര​നെ കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കാ​ത്ത​ത് കാ​ര​ണം മ​ര​ണപ്പെട്ടിരു​ന്നു. ഇ​വി​ടു​ത്തെ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​തെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.