വേ​ലി​യ​ന്പ​ത്ത് കാ​ട്ടാ​ന നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ചു
Friday, December 13, 2019 12:17 AM IST
പു​ൽ​പ്പ​ള്ളി:​വേ​ലി​യ​ന്പ​ത്ത് വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ നെ​ൽ​കൃ​ഷി കാട്ടാന ന​ശി​പ്പി​ച്ചു. പെ​ട്ടി​ക്ക​ട ത​ക​ർ​ത്തു. കൂ​ട്ട​മാ​യി ഇ​റ​ങ്ങി​യ ആ​ന​ക​ൾ 20 ഏ​ക്ക​റോ​ളം വ​യ​ലി​ലെ നെ​ല്ലാ​ണ് ന​ശി​പ്പി​ച്ച​ത്. വേ​ലി​യ​ന്പം താ​ഴെ ക​വ​ല​യി​ലേ​താ​ണ് ത​ക​ർ​ത്ത പെ​ട്ടി​ക്ക​ട.

വേ​ലി​യ​ന്പം ഭാ​ഗ​ത്തു കാ​ട്ടാ​ന​ശ​ല്യം അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്.​വ​നാ​ർ​ത്തി​ക​ളി​ലെ വേ​ലി​യും കി​ട​ങ്ങും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. നെ​യ്ക്കു​പ്പ വ​ന​ത്തി​ൽ​നി​ന്നാ​ണ് ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​ത്. സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ ആ​ളു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.
ത​ക​ർ​ന്ന വേ​ലി​യും കി​ട​ങ്ങും ന​ന്നാ​ക്കു​ന്ന​തി​നു അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം