പ്ര​ള​യ ദു​രി​താ​ശ്വാ​സം: ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Saturday, December 14, 2019 12:05 AM IST
വെ​ള്ള​മു​ണ്ട: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട നൂ​റ് കു​ടും​ബ​ങ്ങ​ൾ​ക്ക് സ​മ​സ്ത ജി​ല്ലാ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച വീ​ടു​ക​ളി​ൽ വെ​ള്ള​മു​ണ്ട പ​ഴ​ഞ്ച​ന മ​ഹ​ല്ലി​ൽ നി​ർ​മ്മി​ച്ച ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി.നൂ​റ് വീ​ടു​ക​ളി​ൽ പ​തി​നൊ​ന്ന് വീ​ടു​ക​ൾ നേ​ര​ത്തെ കൈ​മാ​റി​യി​രു​ന്നു. എ​ട്ട് വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
പ​ഴ​ഞ്ച​ന മ​ഹ​ല്ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ​സ്ത കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്ക​ർ ഹാ​ജി, പ​ഴ​ഞ്ച​ന മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് എ.​പി. മ​മ്മു ഹാ​ജി​ക്ക് താ​ക്കോ​ൽ കൈ​മാ​റി.
കോ​ഓ​ർ​ഡി​നേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​സി. ഇ​ബ്രാ​ഹീം ഹാ​ജി, ഇ​ബ്രാ​ഹിം ഫൈ​സി പേ​രാ​ൽ, കാ​ഞ്ഞാ​യി ഉ​സ്മാ​ൻ, കെ.​എ. നാ​സ​ർ മൗ​ല​വി, ഷാ​ഫി ദാ​രി​മി, ഉ​സ്മാ​ൻ മൗ​ല​വി പ​ഴ​ഞ്ച​ന, ഇ.​കെ. മോ​യി ഹാ​ജി, എ.​പി.​സി. മൊ​യ്തു, എ. ​ഇ​ബ്രാ​ഹീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.