ബീ​ച്ച് ഗെ​യിം​സ്:​ മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു മു​ത​ൽ
Saturday, December 14, 2019 12:05 AM IST
ക​ൽ​പ്പ​റ്റ:​സം​സ്ഥാ​ന ബീ​ച്ച് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു മു​ത​ൽ ന​ട​ക്കും. ഇ​ന്നു യാ​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ന്പ​ള​ക്കാ​ട് ഫു​ട്ബോ​ൾ മ​ത്സ​ര​വും ജി​ല്ലാ ക​ബ​ഡി അ​സോ​സി​യേ​ഷ​ന്‍റെ​യും ജി​ല്ലാ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ണ്ട​ർ​നാ​ട് എ.​വി. മോ​യി ഹാ​ജി മെ​മ്മോ​റി​യ​ൽ ഗ്രൗ​ണ്ടി​ൽ ക​ബ​ഡി, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും. 22ന് ​കോ​ട്ട​ത്ത​റ​യി​ൽ വോ​ളി​ബോ​ൾ മ​ത്സ​രം ഉ​ണ്ടാ​കും.​ജി​ല്ലാ​ത​ല​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് സം​സ്ഥാ​ന ബീ​ച്ച് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കാം.