പ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ൾ​ക്കു അം​ഗീകാ​രം ന​ൽ​കി
Saturday, December 14, 2019 12:05 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ​യും എ​ട​വ​ക, ക​ണി​യാ​ന്പ​റ്റ, പൂ​താ​ടി, വെ​ള്ള​മു​ണ്ട, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ൾ​ക്കു അം​ഗീ​കാ​രം ന​ൽ​കി. 2020-21ലേ​ക്കു​ള​ള പ​ദ്ധ​തി​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മാ​ർ​ച്ച് 14ന​കം അം​ഗീ​കാ​ര​ത്തി​നു സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട സം​യോ​ജി​ത നൂ​ത​ന പ്രേജ​ക്ടു​ക​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. ജീ​വ​നം, മ​ൾ​ട്ടി പ​ർ​പ്പ​സ് റെ​സ്ക്യൂ സെ​ന്‍റ​ർ തു​ട​ങ്ങി​യ​വ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ തു​ട​ർ​ന്നും ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ല​യെ ബാ​ല​സൗ​ഹൃ​ദ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജ​നു​വ​രി ഒ​ന്നു മു​ത​ൽ ജി​ല്ല​യെ പ്ലാ​സ്റ്റി​ക് നി​രോ​ധി​ത​മാ​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എം ത​ങ്ക​ച്ച​ൻ ആ​ന്‍റ​ണി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ (ഇ​ൻ​ചാ​ർ​ജ്) സു​ഭ​ദ്ര നാ​യ​ർ, ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.