നീ​ർ​ച്ചാ​ലു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പ്: സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Saturday, December 14, 2019 12:05 AM IST
ക​ൽ​പ്പ​റ്റ: ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നീ​ർ​ച്ചാ​ലു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പി​നു ഇ​ന്നു മു​ത​ൽ 22 വ​രെ ന​ട​ത്തു​ന്ന ജ​ന​കീ​യ കാ​ന്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​നു സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നും ജി​ല്ലാ ക​ള​ക്ട​ർ ക​ണ്‍​വീ​ന​റും മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ വൈ​സ് ചെ​യ​ർ​മാ​നും ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രും വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ ഓ​ഫീ​സ​ർ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യു​മാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്. കാ​ന്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം 16ന് ​രാ​വി​ലെ ഒ​ന്പ​തി​നു മു​നി​സി​പ്പ​ൽ പ​രി​ധി​യി​ലെ അ​റ​യ്ക്ക​ൽ തോ​ട്ടി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.