ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്തെ’ഗ​ണി​തോ​ത്സ​വം ക്യാ​ന്പ്’ കെ​പി​എ​സ്ടി​എ ബ​ഹി​ഷ്ക​രി​ക്കും
Sunday, December 15, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന ’ഗ​ണി​തോ​ത്സ​വം ക്യാ​ന്പ്’ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. 21, 22, 23 തി​യ​തി​ക​ളി​ൽ സം​ഘ​ടി പ്പി​ക്കു​ന്ന കാ​ന്പി​ന്‍റെ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. ഫാ​സി​സ്റ്റ് രീ​തി​യി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കേ​ണ്ട ബാ​ധ്യ​ത അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​നി​ല്ല.
ച​ർ​ച്ച​ക​ൾ കൂ​ടാ​തെ സാ​ന്പ​ത്തി​ക താ​ത്പ​ര്യ​ങ്ങ​ൾ മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ട് ഞാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ല.അ​ധ്യാ​പ​ക​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്രി​സ്തു​മ​സ് അ​വ​ധി ക​വ​ർ​ന്നെ​ടു​ക്കാ​നു​ള്ള നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണ്.
ഗ​ണി​തം പ​ഠി​പ്പി​ക്കാ​ൻ താ​ഴെ​ത്ത​ട്ടി​ൽ സ്വാ​ഗ​ത​സം​ഘം വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​വ​ർ പ​ദ്ധ​തി ആ​സൂ​ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ൽ​ത്ത​ട്ടി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​ത്ത​ത് രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ്. മ​തി​യാ​യ ഒ​രു​ക്ക​ങ്ങ​ളി​ല്ലാ​ത്ത രാ​ഷ്ട്രീ​യ അ​ഭ്യാ​സ​ത്തി​ന് ജ​നാ​ധി​പ​ത്യ​മ​തേ​ത​ര അ​ധ്യാ​പ​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഉ​ണ്ടാ​വി​ല്ല. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ഫാ​സി​സ്റ്റ് ന​യ​ങ്ങ​ളെ ചെ​റു​ത്തു തോ​ൽ​പി​ക്കാ​ൻ കെ​പി​എ​സ്ടി​എ ശ​ക്ത​മാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കും.
ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 19ന് ​സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജി. ജോ​ണ്‍​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി എം.​എം. ഉ​ല​ഹ​ന്നാ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ്, സം​സ്ഥാ​ന നി​ർ​വ്വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ്ബാ​ബു വാ​ള​ൽ, പി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​എം. ബേ​ബി​ച്ച​ൻ,
ടി.​എ​ൻ. സ​ജി​ൻ, ഏ​ബ്ര​ഹാം കെ. ​മാ​ത്യു, എം.​വി. രാ​ജ​ൻ, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, സി.​എം. അ​ബ്ദു​ൾ സ​ലാം, സി.​വി. നേ​മി രാ​ജ​ൻ, ഷാ​ജു ജോ​ണ്‍, എം.​വി. ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.