അ​പ്പൂ​പ്പ​ൻ താ​ടി​ക​ൾ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം
Sunday, December 15, 2019 12:12 AM IST
മാ​ന​ന്ത​വാ​ടി: ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ർ​ട്ട് ഗ്യാ​ല​റി​യി​ൽ ’അ​പ്പൂ​പ്പ​ൻ താ​ടി​ക​ൾ’ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. വ​യ​ലി​നി​സ്റ്റ് റെ​ജി ഗോ​പി​നാ​ഥ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ൽ കു​മാ​ർ.​എ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലും പു​റ​ത്തു​മു​ള്ള 11 പേ​രു​ടെ തെ​ര​ഞ്ഞെ​ടു​ത്ത 50 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്.
ഷ​ബീ​ർ തു​റ​ക്ക​ൽ, വി.​ആ​ർ. ശി​വ​ദാ​സ്, അ​ജി കൊ​ളോ​ണി​യ, അ​നി​ൽ പ​യ്യ​ന്പ​ള്ളി, പ്ര​ദീ​പ് മു​ഹ​മ്മ, ജ​യ​ന്ത് റാം, ​ഫ്രാ​ൻ​സി​സ് കാ​ട്ടാ​ക്ക​ട, ശ്രീ​കു​മാ​ർ മാ​ഹി, മാ​യ ജ്യോ​തി​സ്, സു​ഹൈ​ൽ സു​ഗു, വി.​സി. അ​രു​ണ്‍ എ​ന്നി​വ​രാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
ജോ​സ​ഫ് എം. ​വ​ർ​ഗ്ഗീ​സ്, ബാ​ബു ഫി​ലി​പ്പ്, കെ.​കെ. മോ​ഹ​ൻ​ദാ​സ്, എ​ൻ.​വി. അ​നി​ൽ കു​മാ​ർ, എം. ​പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്രസംഗിച്ചു. പ്ര​ദ​ർ​ശ​നം 20ന് ​സ​മാ​പി​ക്കും.