ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെന്ന്
Sunday, December 15, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തു ചി​ല സം​ഘ​ട​ന​ക​ൾ ആ​ഹ്വ​നം ചെ​യ്ത 17ലെ ​ഹ​ർ​ത്താ​ലു​മാ​യി സം​ഘ​ട​ന സ​ഹ​രി​ക്കി​ല്ലെ​ന്നു കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല സെ​ക്രട്ടേറി​യ​റ്റ് അ​റി​യി​ച്ചു. പ​ണി​മു​ട​ക്കി​ലും ഹ​ർ​ത്താ​ലി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സാ​ധാ​ര​ണ പോ​ലെ പ്ര​വ​ർ​ത്തി​ക്കും.
17ന് ​യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വ​നം ചെ​യ്ത പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​നെ​രേ​യു​ള്ള ക​ള​ക്ട​റേ​റ്റു മാ​ർ​ച്ച് ജി​ല്ല​യി​ൽ മു​ൻ​നി​ശ്ച​യി​ച്ച സ​മ​യ​ത്ത് ന​ട​ക്കും. ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ളോ സം​ഘ​ട​ന​ക​ളോ വ്യാ​പാ​ര സ്ഥാ​പ​ണ​ങ്ങ​ൾ​ക്കു നേ​രെ അ​ക്ര​മം ന​ട​ത്താ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അ​റി​യി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​വി. വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ഇ. ​ഹൈ​ദ്രു, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ഉ​സ്മാ​ൻ, കെ.​ടി. ഇ​സ്മാ​യി​ൽ, എം.​വി. സു​രേ​ന്ദ്ര​ൻ, സ്രെ​ക്ര​ട്ട​റി മാ​രാ​യ സി.​വി. വ​ർ​ഗീ​സ്, പി.​വി. മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.