പൂ​പ്പൊ​ലി: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Sunday, December 15, 2019 12:16 AM IST
അ​ന്പ​ല​വ​യ​ൽ:​മേ​ഖ​ലാ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ ന​ട​ത്തു​ന്ന പു​ഷ്പോ​ത്സ​വ​ത്തി​ന്‍റെ(​പൂ​പ്പൊ​ലി-2020)​സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ഇ​തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ.​ജി​ജു പി. ​അ​ല​ക്സ്, ഗ​വേ​ഷ​ണ കേ​ന്ദ്രം അ​സോ​സി​യ​റ്റ് ഡ​യ​റ​ക്ട​ർ ഡോ.​അ​ജി​ത്കു​മാ​ർ, ചെ​റു​വ​യ​ൽ രാ​മ​ൻ, കൃ​ഷി ഓ​ഫീ​സ​ർ സു​രേ​ഷ്, കെ.​പി. കു​ര്യാ​ക്കോ​സ്, കെ.​സി. പ​ദ്മ​നാ​ഭ​ൻ,മേ​രി, ടി.​എം. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ​ർ​മ​സി​സ്റ്റ് നി​യ​മ​നം

ക​ൽ​പ്പ​റ്റ: ജി​ല്ലാ ആ​ശു​പ​ത്രി മാ​ന​ന്ത​വാ​ടി എ​ച്ച്എം​സി​യു​ടെ കീ​ഴി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഫാ​ർ​മ​സി​സ്റ്റ് നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. യോ​ഗ്യ​ത: ഡി​ഫാം/​ബി​ഫാം, ഫാ​ർ​മ​സി കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ, ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. ഫോ​ണ്‍ഛ 04935240264.