കേ​ര​ള സ്റ്റേ​റ്റ് ഡോ​ക്യു​മെ​ന്‍റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Sunday, December 15, 2019 12:16 AM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള സ്റ്റേ​റ്റ് ഡോ​ക്യു​മെ​ന്‍റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. രൂ​പീ​ക​ര​ണ യോ​ഗം സി​ഐ​ടി​യു മാ​ന​ന്ത​വാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി എം. ​റെ​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്പോ​ൾ ആ​ധാ​രം എ​ഴു​ത്തുകാരുടെ തൊ​ഴി​ൽ സ്ഥി​ര​ത ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കെ. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗം തി​രു​വ​ല്ല മ​ധു, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ നെ​ടു​മ​ങ്ങാ​ട് അ​നി​ൽ, പോ​ത്ത​ൻ​കോ​ട് ഹ​രി​ദാ​സ്, ജി​ല്ലാ നേ​താ​ക്ക​ളാ​യ പി. ​ജ​യ​ച​ന്ദ്ര​ൻ, എ. ​സു​രേ​ഷ് ബാ​ബു, കെ. ​വേ​ണു​ഗോ​പാ​ൽ, അ​നി​ൽ പ​ന​മ​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി കെ. ​മു​ര​ളി​ധ​ര​ൻ, സെ​ക്ര​ട്ട​റി​യാ​യി സ​ജീ​വ​ൻ വെ​ള്ള​മു​ണ്ട, ട്ര​ഷ​റ​റാ​യി അ​നീ​ഷ് പ​ന​മ​രം എ​ന്നി​വ​ര​ട​ങ്ങു​ന്ന 14 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.