മൂ​ല്യ​സ്വാം​ശീ​ക​ര​ണ​ത്തി​ന് പ്രാ​യോ​ഗി​ക പാ​ഠ​ങ്ങ​ൾ ന​ൽ​കാ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​ക​ണ​മെ​ന്ന്
Monday, December 16, 2019 12:03 AM IST
താ​ളൂ​ർ: മൂ​ല്യ സ്വാം​ശീ​ക​ര​ണ​ത്തി​നു പ്രാ​യോ​ഗി​ക പാ​ഠ​ങ്ങ​ൾ ന​ൽ​കാ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നു ക​ഴി​യ​ണ​മെ​ന്നു വി​ദ്യാ​ഭ്യാ​സ​വും യു​വ​ത​ല​മു​റ​യും എ​ന്ന പ്ര​മേ​യ​ത്തി​ൽ നീ​ല​ഗി​രി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മൂ​ല്യ​ത്തെ​ക്കു​റി​ച്ചു ആ​ശ​ങ്ക​ക​ൾ വ​ച്ചു​പു​ല​ർ​ത്തു​ന്ന​വ​രാ​ണ് പു​തു​ത​ല​മു​റ​യെ​ന്നു വി​ല​യി​രു​ത്തി. കാ​ന്പ​സി​ലെ ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.
ചെ​ന്നൈ അ​ണ്ണാ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ഇ. ബാ​ല​ഗു​രു​സാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​ല​ഗി​രി കോ​ള​ജ് ഫൗ​ണ്ട​ർ ട്ര​സ്റ്റി വി.​കെ. നാ​സ​ർ ഹാ​ജി ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ തി​രു​ക്കു​റ​ൾ പ​ഠി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​ഡോ.​പി. കാ​ളി​രാ​ജ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് അ​ക്കാ​ഡ​മി​ക് ഡീ​ൻ പ്രാ​ഫ.​ടി. മോ​ഹ​ൻ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നീ​ല​ഗി​രി കോ​ള​ജ് സെ​ക്ര​ട്ട​റി​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ റാ​ഷി​ദ് ഗ​സാ​ലി കൂ​ളി​വ​യ​ൽ പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​തി​യ കാ​ല​ത്തെ മൂ​ല്യ​ച്യു​തി പ്ര​തി​രോ​ധി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കോ​ള​ജി​ൽ തി​രു​ക്കു​റ​ൾ പ​ഠ​ന​ത്തി​നു സൗ​ക​ര്യം ഒ​രു​ക്കി​യ​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ന്പ​സി​ലെ സാ​മൂ​ഹി​ക​ശാ​സ്ത്ര ഗ​വേ​ഷ​ണ കേ​ന്ദ്രം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​കെ. എ​ൻ കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ന​ൽ ച​ർ​ച്ച​യി​ൽ കേ​ര​ള സ്റ്റാ​ർ​ട്ട്അ​പ് മി​ഷ​ൻ ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ ഡോ.​സ​ജി ഗോ​പി​നാ​ഥ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി മു​ൻ ര​ജി​സ്ട്രാ​ർ ഡോ.​എം. ദാ​സ​ൻ, എ​ഴു​ത്തു​കാ​ര​നും നി​ത്യാ​ഞ്ജ​ലി ആ​ശ്ര​മം കാ​ര്യ​ദ​ർ​ശി​യു​മാ​യ ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് ആ​ത്മ​ധൈ​ര്യം​കൊ​ണ്ട് ജീ​വി​ത​ത്തി​ൽ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​യ ശി​ഹാ​ബു​ദ്ദി​ൻ പൂ​ക്കോ​ട്ടൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​ള​ജ് മാ​ഗ​സി​ൻ പ്ര​കാ​ശ​നം, നീ​ല​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് പ്ര​ഖ്യാ​പ​നം എ​ന്നി​വ ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ.​എം. ദു​രൈ സ്വാ​ഗ​ത​വും അ​ക്കാ​ഡ​മി​ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ൻ​വ​ർ ഗ​സാ​ലി ന​ന്ദി​യും പ​റ​ഞ്ഞു.