പൗ​ര​ത്വ സം​ര​ക്ഷ​ണ​റാ​ലി ന​ട​ത്തി
Wednesday, January 15, 2020 12:11 AM IST
വെ​ള്ള​മു​ണ്ട: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും എ​ൻ​ആ​ർ​സി​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി ന​ട​ത്തി. മ​ക്കി​യാ​ട് നി​ന്ന് ആ​രം​ഭി​ച്ച് കോ​റോ​ത്ത് സ​മാ​പി​ച്ച റാ​ലി​യി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, വ്യാ​പാ​രി​ക​ൾ തു​ട​ങ്ങിയവർ പ​ങ്കെ​ടു​ത്തു.
തു​ട​ർ​ന്ന് ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി​ൽ ബാ​ലു​ശേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വേ​ണു മു​ള്ളോ​ട്ട്, എ​സ്.​എം. പ്ര​മോ​ദ്, സി.​എം. മാ​ധ​വ​ൻ, ടി. ​മൊ​യ്തു, പി. ​കേ​ശ​വ​ൻ, കേ​ളോ​ത്ത് അ​ബ്ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലോ​മി ഫ്രാ​ൻ​സി​സ്, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​സി. സ​ലിം, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മൈ​മൂ​ന​ത്ത്, മെം​ബ​ർ​മാ​രാ​യ മു​സ്ത​ഫ, അ​സ്ഹ​ർ അ​ലി, സി​ന്ധു ഹ​രി​കു​മാ​ർ, സു​നി​ത ദി​ലി​പ്, ഉ​ഷ അ​നി​ൽ, ശ്രീ​ജ രാ​ജേ​ഷ്, ആ​ൻ​സി ജോ​യി, പി.​പി. മൊ​യ്തി​ൻ, പ​ട​യ​ൻ അ​ബ്ദു​ള്ള, വി.​കെ. ര​ണ​ദേ​വ​ൻ, മ​ത്താ​യി ഐ​സ​ക്, എ.​കെ. ശ​ങ്ക​ര​ൻ എ​ന്ന​വ​ർ നേ​തൃ​ത്വം ന​ൽ​കി.