സ്ഥാ​പ​ന​ങ്ങ​ൾ മ​ലി​നീ​ക​ര​ണ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി നേ​ട​ണം
Wednesday, January 15, 2020 12:11 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ മ​ലി​നീ​ക​ര​ണ സാ​ധ്യ​ത​യു​ള്ള മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളും മ​ലി​നീ​ക​ര​ണ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി നേ​ട​ണ​മെ​ന്നു എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ളും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളും ജി​ല്ല​യി​ൽ ക​ർ​ശ​ന​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ അ​നു​മ​തി നേ​ടി​യ​താ​യി ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങും ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യും ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.
അ​നു​മ​തി​ക്കു ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 04936203013.