സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കു​ന്ന സ​ത്യ​വാ​ങ്മൂ​ലം വ​യ​നാ​ടി​ന് വീ​ണ്ടും തി​രി​ച്ച​ടിയാകുമെന്ന്
Wednesday, January 15, 2020 12:13 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: രാ​ത്രി​യാ​ത്ര നി​രോ​ധ​ന കേ​സി​ൽ സു​പ്രീം കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ ഫ​യ​ൽ ചെ​യ്യാ​ൻ പോ​കു​ന്ന പു​തി​യ സ​ത്യ​വാ​ങ്മൂ​ല​വും വ​യ​നാ​ടി​ന് തി​രി​ച്ച​ടി​യാ​കു​മെന്ന് നീ​ല​ഗി​രി-​വ​യ​നാ​ട് എ​ൻ​എ​ച്ച് ആ​ന്‍റ് റ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മ​റ്റി ആ​രോ​പി​ച്ചു. സ​ത്യ​വാ​ങ്മൂ​ല​ത്തി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ വീ​ണ്ടും വ​യ​നാ​ടി​നെ വ​ഞ്ചി​ക്കു​ന്ന​താ​യും ആ​ക്ഷ​ൻ ക​മ്മ​റ്റി ആ​രോ​പി​ച്ചു.
വ​യ​നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ആ​ലോ​ചി​ച്ചു​മാ​ത്ര​മേ സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ൽ ചെ​യ്യു​ക​യു​ള്ളു​വെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​ത​നു​സ​രി​ച്ച് ക​ഴി​ഞ്ഞ മാ​സം 12ന് ​വ​യ​നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി സി.​കെ.​ശ​ശീ​ന്ദ്ര​ൻ വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ യോ​ഗം ചേ​രു​ന്ന​തി​ന് 2 ദി​വ​സം മു​ന്പു​ത​ന്നെ ബ​ദ​ൽ​പാ​ത​ക്ക് അ​നു​കൂ​ല​മാ​യി സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ൽ ചെ​യ്ത് ജ​ന​ങ്ങ​ളെ ഇ​ളി​ഭ്യ​രാ​ക്കി​യ​തി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യു​ണ്ടാ​യി. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ൽ ചെ​യ്യാ​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്.
ഈ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്‍റെ ക​ര​ട് പു​റ​ത്താ​യ​പ്പോ​ഴാ​ണ് ആ​ദ്യ സ​ത്യ​വാ​ങ്മൂ​ല​ത്തേ​ക്കാ​ൾ ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. 2019 ഓ​ഗ​സ്റ്റ് 7ലെ ​ഉ​ത്ത​ര​വി​ൽ രാ​ത്രി​യാ​ത്രാ നി​രോ​ധ​നം തു​ട​ര​ണ​മ​ന്നും ബ​ദ​ൽ പാ​ത മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ എ​ന്നു​മാ​ണ് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ കു​ട്ട-​ഗോ​ണി​ക്കു​പ്പ ബ​ദ​ൽ പാ​ത നേ​ടി​യെ​ടു​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് പു​തി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലൂ​ടെ കേ​ര​ള സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. ക​ൽ​പ്പ​റ്റ-​മാ​ന​ന്ത​വാ​ടി-​കു​ട്ട-​ഗോ​ണി​ക്കു​പ്പ-​മൈ​സൂ​ർ റോ​ഡി​നെ ര​ണ്ടു വി​ധ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച് ഇ​ത് വ​ന​മി​ല്ലാ​ത്ത പാ​ത​യാ​ണെ​ന്ന് സു​പ്രീം കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. ബ​ദ​ൽ പാ​ത​യാ​യി നി​ർ​ദേ​ശി​ക്കാ​വു​ന്ന ക​ൽ​പ്പ​റ്റ-​മാ​ന​ന്ത​വാ​ടി-​ബാ​വ​ലി-​മൈ​സൂ​ർ റോ​ഡ് വ​ന​ത്തി​ലൂ​ടെ​യാ​ണെ​ന്ന് പു​തി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.
എ​ന്നാ​ൽ ക​ൽ​പ്പ​റ്റ-​മാ​ന​ന്ത​വാ​ടി -കു​ട്ട-​ഗോ​ണി​ക്കു​പ്പ-​ഹു​ൻ​സൂ​ർ-​ബാം​ഗ​ളൂ​ർ റോ​ഡും, ക​ൽ​പ്പ​റ്റ-​പ​ന​മ​രം-​പ​യ്യ​ന്പ​ള്ളി- കാ​ട്ടി​ക്കു​ളം-​കു​ട്ട-​ഗോ​ണി​ക്കു​പ്പ-​ഹു​ൻ​സൂ​ർ-​ബാം​ഗ​ളൂ​ർ റോ​ഡും വ​ന​മി​ല്ലാ​ത്ത പാ​ത​യാ​ണ് എ​ന്നാ​ണ് പു​തി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി-​ബാ​വ​ലി- മൈ​സൂ​ർ റോ​ഡ് നി​ല​വി​ൽ രാ​ത്രി​യാ​ത്രാ നി​രോ​ധ​ന​മു​ള്ള പാ​ത​യാ​ണ്.
നി​ല​വി​ലെ ബ​ദ​ൽ​പാ​ത​യെ വ​ന​മി​ല്ലാ​ത്ത പാ​ത​യെ​ന്ന് സു​പ്രീം കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​തി​നെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഡ​നീ​ക്ക​മാ​ണ് വീ​ണ്ടും ന​ട​ത്തു​ന്ന​ത്. ദേ​ശീ​യ​പാ​ത 766 ൽ ​പാ​ത 8 കി.​മീ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലും 24 കി.​മീ ബ​ന്ദി​പ്പൂ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ലു​മാ​ണെ​ന്നും സ​ത്യ​വാ​ങ്മൂ​ലം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു.
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് കു​ട​കു വ​ഴി മൈ​സൂ​റി​ലേ​ക്കു​ള്ള നാ​ലു​വ​രി​പ്പാ​ത​ക്കു​വേ​ണ്ടി ദേ​ശീ​യ​പാ​ത 766 അ​ട​ച്ചു​പൂ​ട്ടി പു​തി​യ ബ​ദ​ൽ റോ​ഡ് കൊ​ണ്ടു​വ​രാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് കേ​ര​ള സ​ർ​ക്കാ​റി​നെ സ്വാ​ധീ​നി​ച്ച് ഒ​രു ലോ​ബി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റ​യി​ൽ​പാ​ത അ​ട്ടി​മ​റി​ച്ച​തും ത​ല​ശേ​രി​യി​ൽ​നി​ന്ന് കു​ട​കു വ​ഴി മൈ​സൂ​റി​ലേ​ക്ക് റെയി​ൽ​പാ​ത കൊ​ണ്ടു​വ​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​നാ​യി​രു​ന്നു ഇ​ത്. വ​യ​നാ​ട്ടു​കാ​രെ വ​ഞ്ചി​ക്കു​ന്ന ഈ ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ജ​ന​രോ​ഷം ഉ​യ​ർ​ന്നു​വ​രു​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ടി.​എം.​റ​ഷീ​ദ്, വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത്, അ​ഡ്വ:​പി.​വേ​ണു​ഗോ​പാ​ൽ, എം.​എ.​അ​സൈ​നാ​ർ, ല​ക്ഷ്മ​ണ്‍​ദാ​സ്, ജേ​ക്ക​ബ് ബ​ത്തേ​രി, പി.​വൈ.​മ​ത്താ​യി, ജോ​സ് ക​പ്യാ​ർ​മ​ല, സി.​കെ.​ഹാ​രി​ഫ്, അ​ബ്ദു​ൾ റ​സാ​ഖ്, അ​നി​ൽ, ഇ.​പി.​മു​ഹ​മ്മാ​ദ​ലി, മോ​ഹ​ൻ ന​വ​രം​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.