മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു
Thursday, January 16, 2020 12:08 AM IST
വെ​ള്ള​മു​ണ്ട: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തിക്കെതി​രേ വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു. ത​രു​വ​ണ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് വെ​ള്ള​മു​ണ്ട ടൗ​ണ്‍ വ​രെ ആ​റ് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ന​ട​ത്തി​യ മ​നു​ഷ്യ​ച​ങ്ങ​ല​യി​ൽ കു​ട്ടി​ക​ൾ, വീ​ട്ട​മ്മ​മാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ത്രി​ത​ല പ​ഞ്ചാ​യ​ത് ജ​ന​പ്ര​തി​നി​ധ​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ, യു​വാ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വെ​ള്ള​മു​ണ്ട​യി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ആ​ദ്യ ക​ണ്ണി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ​യാ​യി​രു​ന്നു ത​രു​വ​ണ​യി​ൽ അ​വ​സാ​ന ക​ണ്ണി.
മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ ക​ണ്ണി​ക​ളാ​യ​വ​ർ ജ​നാ​ധി​പ​ത്യ​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. മ​നു​ഷ്യ​ച്ച​ങ്ങ​ല​ക്ക് സ​മാ​പ​നം കു​റി​ച്ച് ത​രു​വ​ണ, എ​ട്ടേ​നാ​ൽ വെ​ള്ള​മു​ണ്ട ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ന്നു.
വെ​ള്ള​മു​ണ്ട​യി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ യും ​എ​ട്ടേ​നാ​ലി​ൽ കെ.​എ​ൽ. പൗ​ലോ​സും ത​രു​വ​ണ​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ​യും പൊ​തു​യോ​ഗ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​തോ​മ​സ്, എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, എം. ​ച​ന്ദ്ര​ൻ, പി.​പി. അ​യൂ​ബ്, പി. ​മു​ഹ​മ്മ​ദ്, വേ​ണു​ഗോ​പാ​ല​ൻ, ആ​ൻ​ഡ്രൂ​സ് ജോ​സ​ഫ്, പി.​ജെ. ആ​ന്‍റ​ണി, കെ.​ജെ. പൈ​ലി, ഷ​ബീ​റ​ലി വെ​ള്ള​മു​ണ്ട, ഫാ.​സ്റ്റീ​ഫ​ൻ കോ​ട്ട​ക്ക​ൽ, കെ.​കെ.​സി. മൈ​മൂ​ന, പി. ​ത​ങ്ക​മ​ണി, മം​ഗ​ല​ശേ​രി​മാ​ധ​വ​ൻ, വി​നോ​ദ് പാ​ല​യാ​ണ, ജ​സ്റ്റി​ൻ ബേ​ബി, പി.​സി. ഇ​ബ്രാ​ഹിം, കെ.​സി. ആ​ലി, കെ.​സി.​കെ. ന​ജ്മു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​ക്ക് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ച്ചു.