പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: ഡി​സി​സിയുടെ ലോം​ഗ് മാ​ർ​ച്ച് നാ​ളെ
Sunday, January 19, 2020 1:15 AM IST
ക​ൽ​പ്പ​റ്റ:​രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യും ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര മൂ​ല്യ​ങ്ങ​ളും ത​ക​ർ​ത്തു ന​ട​പ്പാ​ക്കു​ന്ന പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​രം​ഭി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തും.
ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ചു​ണ്ടേ​ൽ, മീ​ന​ങ്ങാ​ടി, ക​ന്പ​ള​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് വൈ​കു​ന്നേ​രം നാ​ലോ​ടെ കൈ​നാ​ട്ടി​യി​ൽ സം​ഗ​മി​ക്കും.

തു​ട​ർ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ലേ​ക്കു മാ​ർ​ച്ച് ചെ​യ്യും. പൊ​തു​സ​മ്മേ​ള​നം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.