മി​നി​സ്റ്റേ​ഴ്സ് ട്രോ​ഫി:​ അ​വ​സാ​ന റൗ​ണ്ടി​ൽ മൂ​ന്നു വി​ദ്യാ​ല​യ​ങ്ങ​ൾ
Monday, January 20, 2020 12:16 AM IST
ക​ൽ​പ്പ​റ്റ:​ ജി​ല്ല​യി​ലെ മി​ക​ച്ച നി​ല​വാ​ര​ത്തി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ന് മി​നി​സ്റ്റേ​ഴ്സ് ട്രോ​ഫി ന​ൽ​കു​ന്നു. മൂ​ന്നു വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി ഒ​ന്നു വീ​തം വി​ദ്യാ​ല​യ​ങ്ങ​ൾ അ​വാ​ർ​ഡ് നി​ർ​ണ​യ സ​മി​തി​യു​ടെ അ​വ​സാ​ന റൗ​ണ്ടി​ൽ എ​ത്തി.
ബ​ത്തേ​രി ഉ​പ​ജി​ല്ല​യി​ലെ ബി​നാ​ച്ചി ഗ​വ.​ഹൈ​സ്കൂ​ൾ, വൈ​ത്തി​രി ഉ​പ​ജി​ല്ല​യി​ലെ അ​ച്ചൂ​രാ​നം ജി​എ​ൽ​പി സ്കൂ​ൾ, മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല​യി​ലെ പാ​ൽ​വെ​ളി​ച്ചം ജി​എ​ൽ​പി സ്കൂ​ൾ എ​ന്നി​വ​യാ​ണ് അ​വ​സാ​ന റൗ​ണ്ടി​ൽ എ​ത്തി​യ​ത്. ഈ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും ഏ​റ്റ​വും മി​ക​ച്ച സ്ഥാ​പ​ന​ത്തി​ന് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ട്രോ​ഫി സ​മ്മാ​നി​ക്കും.
എം​പി​യും ജി​ല്ലാ ക​ള​ക്ട​റും വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​റും അ​ട​ങ്ങി​യ സ​മി​തി​യാ​ണ് മി​ക​ച്ച ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ല​യ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കു​ക. വൃ​ത്തി​യു​ള്ള പ​രി​സ​രം, സ്വ​ന്ത​മാ​യി മി​ക​ച്ച രീ​തി​യി​ലു​ള്ള പ​ച്ച​ക്ക​റി​ത്തോ​ട്ടം, പാ​ച​ക​പ്പു​ര​യു​ടെ​യും ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന ആ​ളു​ടെ​യും ശു​ചി​ത്വം തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മി​നി​സ്റ്റേ​ഴ്സ് ട്രോ​ഫി​യ്ക്ക് അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്.
ജി​ല്ല​യി​ലെ മൂ​ന്നു വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ നി​ന്നും മി​ക​ച്ച ര​ണ്ടു വി​ദ്യാ​ല​യ​ങ്ങ​ളെ വീ​തം പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.