പോ​ളി​യോ തു​ള്ളി​മ​രു​ന്ന് നല്‌കി
Monday, January 20, 2020 12:19 AM IST
ഗൂ​ഡ​ല്ലൂ​ർ: പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് നല്‌കി. ഉൗ​ട്ടി കേ​ത്തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി. നീ​ല​ഗി​രി ജി​ല്ല​യി​ൽ 774 കേ​ന്ദ്ര​ങ്ങ​ൾ ഇ​തി​നാ​യി ഒ​രു​ക്കി​യി​രു​ന്നു. ജി​ല്ല​യി​ൽ 41,851 കു​ഞ്ഞു​ങ്ങ​ൾ​ക്കാ​ണ് തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു. രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് തു​ള്ളി​മ​രു​ന്ന് നല്‌കിയത്. അ​ങ്ക​ണ​വാ​ടി​ക​ൾ, ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ൾ, ബ​സ‌്സ്റ്റാ​ൻ​ഡു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്-​കേ​ര​ള അ​തി​ർ​ത്തി മേ​ഖ​ല​യാ​യ ചോ​ലാ​ടി ചെ​ക്പോ​സ്റ്റി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.