സ​മ​ര നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ചു
Tuesday, January 21, 2020 12:24 AM IST
ക​ൽ​പ്പ​റ്റ: തൊ​വ​രി​മ​ല ഭൂ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2019 ഏ​പ്രി​ൽ 24ന് ​തൊ​വ​രി​മ​ല സ​മ​ര​ഭൂ​മി​യി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ഒ​രു മാ​സ​ം റി​മാ​ൻ​ഡ് ചെ​യ്ത സ​മ​ര നേ​താ​ക്ക​ളാ​യ എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ, രാ​ജേ​ഷ് അ​പ്പാ​ട്ട് എ​ന്നി​വ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞും സ​മ​ര നേ​താ​വ മ​നോ​ഹ​ര​ൻ മേ​പ്പാ​ടി റേ​ഞ്ചി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ജാ​മ്യ​വ്യ​വ​സ്ഥ​യി​ലെ ഉ​പാ​ധി​ക​ൾ ഹൈ​ക്കോ​ട​തി ബ​ഞ്ച് റ​ദ്ദാ​ക്കി.
അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​ർ​ക്ക് കീ​ഴ്ക്കോ​ട​തി​ക​ൾ ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഒ​രു മാ​സ​ത്തി​ന് ശേ​ഷം ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 15നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ലെ ഉ​പാ​ധി​ക​ൾ ദു​ർ​ബ​ല​പ്പെ​ടു​ത്തി കൊ​ണ്ടു ജ​ഡ്ജ് ആ​ർ. നാ​രാ​യ​ണ പി​ഷാ​ര​ടി ഉ​ത്ത​ര​വി​ട്ട​ത്. ജാ​മ്യ​ത്തി​ലി​റ​ങ്ങി 10 മാ​സ​മാ​യി​ട്ടും ജി​ല്ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന ഹൈ​ക്കോ​ട​തി​യു​ടെ മേയ് 24നു​ള്ള ജാ​മ്യ​വ്യ​വ​സ്ഥ​യി​ലെ ഉ​പാ​ധി​ക​ൾ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര നേ​താ​ക്ക​ൾ രാ​ജേ​ന്ദ്ര​ൻ മു​ഖേ​ന ഹൈ​ക്കോ​ട​തി ബ​ഞ്ചി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ആ​വ​ശ്യം അ​നു​വ​ദി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
തൊ​വ​രി​മ​ല​യി​ലെ സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 21നാ​ണു ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തോ​ളം ഭൂ​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ പ്ര​വേ​ശി​ച്ചു കൂ​ടി​ൽ കെ​ട്ടി സ​മ​ര​മാ​രം​ഭി​ച്ച​ത്. ഹാ​രി​സ​ണ്‍ മ​ല​യാ​ളം പ്ലാന്‍റേഷ​നി​ൽ നി​ന്ന് 1970ൽ ​സ​ർ​ക്കാ​ർ കേ​ര​ള പ്രൈ​വ​റ്റ് ഫോ​റ​സ്റ്റ് വെ​സ്റ്റ​ഡ് ആ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ആ​ക്ട് അ​നു​സ​രി​ച്ച് ഏ​റ്റെ​ടു​ത്ത ഭൂ​മി​യാ​ണി​ത്.
അ​ന്പ​ത് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ​ഭൂ​മി ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ഭൂ​ര​ഹി​ത​ർ​ക്ക് പ​തി​ച്ചു കൊ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭൂ​സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​ര​ഹി​ത​ർ തൊ​വ​രി​മ​ല ഭൂ​മി​യി​ൽ അ​വ​കാ​ശം സ്ഥാ​പി​ച്ച​ത്.ഏ​പ്രി​ൽ 24ന് ​ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള​ട​ക്ക​മു​ള്ള ഭൂ​ര​ഹി​ത​രെ പോ​ലീ​സും വ​നം​വ​കു​പ്പും കു​ടി​യി​റ​ക്കു​ക​യാ​യി​രു​ന്നു. അ​ന്നു മു​ത​ൽ ഭൂ​സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​ര​ഹി​ത​രും ആ​ദി​വാ​സി​ക​ളും ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ക​ൽ​പ്പ​റ്റ ക​ള​ക്ട​റേ​റ്റി​ൽ ആ​രം​ഭി​ച്ച സ​മ​രം ഇ​പ്പൊ​ഴും തു​ട​രു​ക​യാ​ണ്. ഭൂ​ര​ഹി​ത​ർ​ക്ക് ഭൂ​മി ന​ൽ​കാന്‌ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 22 ന് ​സെ​ക്ര​ട്ടേറി​യ​റ്റ് മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്താ​ൻ ഭൂ​സ​മ​ര സ​മി​തി തീ​രു​മാ​നി​ച്ചു.