ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി: മാ​ർ​ച്ച് 14 ന​കം അം​ഗീ​കാ​രം നേ​ട​ണം
Tuesday, January 21, 2020 12:26 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ത​യ്യാ​റാ​ക്കു​ന്ന ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് മാ​ർ​ച്ച് 14 ന​കം അം​ഗീ​കാ​രം നേ​ട​ണ​മെ​ന്ന് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം നി​ർ​ദ്ദേ​ശി​ച്ചു.
ജി​ല്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.​ബി. ന​സീ​മയുടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദ്ദേ​ശം. ജി​ല്ല​യു​ടെ ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ കാ​ണു​ന്ന​ത്.
ഇത് തി​രി​ച്ച​റി​ഞ്ഞ് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന യോ​ഗം ന​ട​ത്തി പ​രി​ശീ​ല​നം ല​ഭി​ച്ച ദു​ര​ന്ത നി​വാ​ര​ണ ഫെ​സി​ലി​റ്റേ​റ്റ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്ത​ണം. പ്രാ​ദേ​ശി​ക​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ മ​ന​സി​ലാ​ക്കി വേ​ണം പ​ദ്ധ​തി ത്യാ​റാ​ക്കേ​ണ്ടെ​തെ​ന്നും യോ​ഗം നി​ർ​ദ്ദേ​ശി​ച്ചു.
വ​ര​ൾ​ച്ച, കാ​ട്ടു​തീ എ​ന്നി​വ പ്ര​തി​രോ​ധി​ക്കാനു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗം നി​ർ​ദ്ദേ​ശി​ച്ചു. വ​ര​ൾ​ച്ചാ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. പൊ​തു കി​ണ​റു​ക​ളും ടാ​പ്പു​ക​ളും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് യോ​ഗ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.
പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ ന​വീ​ക​ര​ണം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി നി​ർ​ദേ​ശി​ച്ചു. ക​ന്നു​കാ​ലി​ക​ൾ​ക്കും വി​ള​ക​ൾ​ക്കും ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് ല​ഭ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്ക​ണം. ത്ര​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ​കൈ​യെടു​ക്ക​ണം. ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​ത്യേ​കം ഉൗ​ന്ന​ൽ ന​ൽ​ക​ണം. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് മാ​റ്റാ​നും സ്കൂ​ൾ പ​രി​സ​ര​ത്ത് കൂ​ടി​ക്കി​ട​ക്കു​ന്ന മ​ര​ത്ത​ടി​ക​ൾ നീ​ക്കം ചെ​യ്യാനും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് യോ​ഗം നി​ർ​ദ്ദേ​ശം ന​ൽ​കി.
ജി​ല്ല​യി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ മാ​വോ​യി​സ്റ്റ് ഇ​ട​പെ​ട​ലു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള പ​റ​ഞ്ഞു.
ആ​ദി​വാ​സി കോ​ള​നി​ക​ളി​ലേ​ക്കു​ള്ള റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാന്‌ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണം. ജി​ല്ല​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ അം​ഗ​ൻ​വാ​ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.
സ്വ​ന്തം കെ​ട്ടി​ട​ത്തി​ല​ല്ലാ​തെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തി കെ​ട്ടി​ടം നി​ർ​മിക്കണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ൾ അം​ഗീ​ക​രി​ച്ചു.
ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് സു​ഭ​ദ്രാ നാ​യ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.