പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി നി​വേ​ദ​നം ന​ൽ​കി
Thursday, January 23, 2020 12:12 AM IST
ക​ൽ​പ്പ​റ്റ: മ​നു​ഷ്യ​നി​ർ​മ്മി​ത ശ​ബ്ദ​മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തി​നു ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി. ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ മ​നു​ഷ്യ​നി​ർ​മി​ത ശ​ബ്ദ​മ​ലിനീ​ക​ര​ണം വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.
നി​ര​വ​ധി ജീ​വ​ജാ​ല​ങ്ങ​ൾ പ​ലാ​യ​നം ചെ​യ്യു​ക​യും വം​ശ​നാ​ശ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​കയും ചെ​യ്തു. ഘോ​ര​ശ​ബ്ദ​ങ്ങ​ളെ മ​നു​ഷ്യ​ർ​ക്കു കാ​തു​പൊ​ത്തി പ്ര​തി​രോ​ധി​ക്കാം. എ​ന്നാ​ൽ മ​റ്റു​ജീ​വി​ക​ൾ​ക്കു അ​ങ്ങ​നെ ചെ​യ്യാ​നാ​കി​ല്ല.
ശ​ബ്ദ​മ​ലി​നീ​ക​ര​ണം ല​ഘൂ​ക​രി​ക്കാനു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​ത-​രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​പ​രി​സ്ഥി​തി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും നി​വേ​ദ​ന​ത്തി​ലു​ണ്ട്.