ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം
Friday, January 24, 2020 12:08 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജി​ല്ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും ഇ​ന്ന് ഓ​ണ്‍​ലൈ​ൻ ന്യൂ​സ് ആ​ൻ​ഡ് മാ​ഗ​സി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ് ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ന​ട​ത്തും. 25ന് ​ക​ൽ​പ്പ​റ്റ എ​സ്പി ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ർ. ഇ​ള​ങ്കോ മു​ഖ്യ അ​തി​ഥി ആ​യി​രി​ക്കും. ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ര​മേ​ശ് ബി​ഷ്ണോ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ശാ​ഖ​ക​ളി​ൽ നി​ന്നും ര​ണ്ട് വീ​തം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ ശു​പാ​ർ​ശ​യോ​ട് കൂ​ടി പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9447316365, 9447 229214.