വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Friday, January 24, 2020 12:14 AM IST
മീ​ന​ങ്ങാ​ടി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു മീ​ന​ങ്ങാ​ടി സെ​ന്‍റ് പോ​ൾ​സ് ആ​ൻ​ഡ് സെ​ന്‍റ് പീ​റ്റ​ർ പ​ള്ളി​യി​ൽ.കാ​ര്യ​ന്പാ​ടി മു​ക്ക​ത്ത് വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ടു​ബി​ൻ വ​ർ​ഗീ​സാ​ണ്(32)​മ​രി​ച്ച​ത്.

ഡി​സം​ബ​റി​ൽ മാ​ന​ന്ത​വാ​ടി-​പു​ൽ​പ്പ​ള്ളി റോ​ഡി​ൽ ചേ​കാ​ടി​ക്കു സ​മീ​പം കാ​റ​പ​ക​ട​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. ബ​ഹ്റി​നി​ൽ ജോ​ലി ചെ​യ്യു​ന്ന ടു​ബി​ൻ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. അ​മ്മ: ബീ​ന. സ​ഹോ​ദ​ര​ൻ: ഷെ​ബി​ൻ.