തിരുനാൾ
Saturday, January 25, 2020 12:19 AM IST
തെ​നേ​രി ഫാ​ത്തി​മ മാ​താ പ​ള്ളി
തെ​നേ​രി: ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും. ഇ​ന്ന് രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 4.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഒ​ണ്ട​യ​ങ്ങാ​ടി സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ക​ള​പ്പു​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കാ​ക്ക​വ​യ​ൽ കി​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ 6.30 ന് ​കു​ർ​ബാ​ന. 10 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ശി​ശു​മ​ല ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി വി​കാ​രി ഫാ. ​സ​ജി കോ​ട്ടാ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. ഫാ. ​വ​ർ​ക്കി മു​ള​യ്ക്ക​ൽ എം​സി​ബി​എ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് കാ​യം​കു​ളം സ​പ​ര്യ തി​യ​റ്റ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സാ​മൂ​ഹി​ക സം​ഗീ​ത നാ​ട​കം.

ക​ൽ​പ്പ​റ്റ തി​രു​ഹൃ​ദ​യ ദേ​വാ​ല​യം
ക​ൽ​പ്പ​റ്റ: തി​രു​ഹൃ​ദ​യ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ വെ​ട്ടി​മ​ല​യി​ൽ പ​താ​ക ഉ​യ​ർ​ത്തി. 26ന് ​വൈ​കു​ന്നേ​രം വി​ശു​ദ്ധ സെ​ബാ​സ്റ്റ്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വെ​ന്‍റി​ൽ നി​ന്നും ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ച് ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കും. ഓ​രോ ദി​വ​സ​ങ്ങ​ളി​ലും യൂ​ണി​റ്റു​ക​ളും സം​ഘ​ട​ന​ക​ളും നേ​തൃ​ത്വം ന​ൽ​കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന​യും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, കു​ർ​ബാ​ന, നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. 31 ന് ​ക​ലാ​പ​രി​പാ​ടി​ക​ൾ, ഫെ​ബ്രു​വ​രി ഒ​ന്നി​ന് തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി. കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ഗ​ര​പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. ര​ണ്ടി​ന് രാ​വി​ലെ 10.30 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കു കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. ഡോ. ​ജെ​ൻ​സ​ണ്‍ പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ചു​ണ്ട​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി
ചു​ണ്ട​ക്ക​ര: സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യ​ൻ വാ​ഴ​യി​ൽ കൊ​ടി​യേ​റ്റി. ഇ​ന്ന് രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 5.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി. ഇ​രി​ട്ടി മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ആ​ഷി​ഷ് മു​കു​ള​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ​ള്ളി​ക്കു​ന്ന് ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി. 10 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, ഫാ. ​പ്ര​കാ​ശ് വെ​ട്ടി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്.