ആ​ന​ത്താ​ര​ക​ളി​ലെ റി​സോ​ർ​ട്ട് നി​ർ​മാ​ണം പ​രി​ശോ​ധി​ക്കണം: സു​പ്രീം​കോ​ട​തി
Sunday, January 26, 2020 12:51 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ആ​ന​ത്താ​ര​ക​ളി​ൽ റി​സോ​ർ​ട്ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും നി​ർ​മി​ച്ച​ത് പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീം കോ​ട​തി പ്ര​ത്യേ​ക ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ആ​ന​ത്താ​ര​ക​ൾ വ്യാ​പ​ക​മാ​യി ക​യ്യേ​റി​യ​താ​യി പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. കോ​ട​തി​യി​ൽ ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ര​ജി​യി​ലാ​ണ് ക​മ്മി​റ്റി​യെ നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​ദി​വാ​സി​ക​ളു​ടെ വീ​ടു​ക​ൾ ഒ​ഴി​കെ ബാ​ക്കി​യു​ള്ള എ​ല്ലാ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ക്ക​ാനും ഇ​തു​സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന് വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി അ​ട​ങ്ങി​യ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കാ​നും സുപ്രീം കോടതി നി​ർ​ദേ​ശിച്ചു.