കൽപ്പറ്റ - വാരാന്പറ്റ റോഡ്: നിർമാണം മേയ് 31 നകം പൂർത്തിയാക്കാൻ നിർദേശം
Sunday, January 26, 2020 12:51 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ ക​ൽ​പ്പ​റ്റ - വാ​രാ​ന്പ​റ്റ റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​പ്പെ​ടു​ത്താ​ൻ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം നി​ർ​ദേ​ശി​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം. റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ മേ​യ് 31 ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​യ​ബ​ന്ധി​ത​മാ​യ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ഓ​രോ ഘ​ട്ട​ത്തി​ലും ന​ട​പ്പാ​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​ലേ​ക്ക് ഒ​ട്ടേ​റെ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് ഫ​ണ്ടിം​ഗ് ഏ​ജ​ൻ​സി​യാ​യ കി​ഫ്ബി സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ നി​ർ​മാ​ണം നി​ല​ച്ചി​രു​ന്നു. സ്റ്റോ​പ് മെ​മ്മോ നീ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​ത​യി​ൽ കൈ​നാ​ട്ടി ജം​ഗ്ഷ​നി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡ് ര​ണ്ടാ​ഴ്ച​യ്ക്ക​കം ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റോ​ടും നാ​ഷ​ണ​ൽ ഹൈ​വേ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റോ​ടും യോ​ഗം നി​ർ​ദേ​ശി​ച്ചു.

ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യ്ക്കാ​യി അ​നു​വ​ദി​ച്ച 20 കോ​ടി രൂ​പ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശീ​ർ​ഷ​ക​ത്തി​ലാ​ണെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങാ​ൻ എ​ൽ​എ​സ്ജി​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം നി​ർ​ദ്ദേ​ശം ന​ൽ​കി.

പൂ​ക്കോ​ട് എം​ആ​ർ​എ​സ് സ്കൂ​ളി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ച് 20 ദി​വ​സ​ത്തി​ന​കം വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കെഎ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​റോ​ട് യോ​ഗം നി​ർ​ദേ​ശി​ച്ചു. ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ 6.75 ല​ക്ഷം രൂ​പ കോ​ർ​പ്പ​സ് ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ക്കാ​മെ​ന്ന് ഐ​ടി​ഡി​പി അ​ധി​കൃ​ത​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു.

ക​ട​മാ​ൻ​തോ​ട് വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ത​ല സ​ർ​വ​ക​ക്ഷി യോ​ഗ​ങ്ങ​ൾ വി​ളി​ച്ച് കൂ​ട്ടി​യ​തി​ന് ശേ​ഷം പ്രാ​ഥ​മി​ക സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ കാ​വേ​രി ഡി​വി​ഷ​ൻ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ വ​നാ​തി​ർ​ത്തി​യി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി സം​യു​ക്ത സ​ർ​വേ ന​ട​ത്താ​നും ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. 30ന് ​സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത സ​ർ​വേ ന​ട​ത്തും.

യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ പു​രോ​ഗ​തി​യും അ​വ​ലോ​ക​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി ന​സീ​മ, എ​ഡി​എം ത​ങ്ക​ച്ച​ൻ ആ​ന്‍റ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, എം​പി​യു​ടെ പ്ര​തി​നി​ധി കെ.​എ​ൽ. പൗ​ലോ​സ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് സു​ഭ​ദ്രാ നാ​യ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.