കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു
Tuesday, January 28, 2020 12:50 AM IST
ഗൂ​ഡ​ല്ലൂ​ർ: താ​ലൂ​ക്കി​ലെ പു​ത്തൂ​ർ​വ​യ​ൽ, ക​മ്മാ​ത്തി മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ൻ വ​നം​വ​കു​പ്പ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ഗൂ​ഡ​ല്ലൂ​ർ റേ​ഞ്ച​ർ രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് അ​ഞ്ച് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. ആ​റ് മാ​സ​മാ​യി ​മേ​ഖ​ല​യി​ൽ ക​ടു​വ പ​രി​ഭ്രാ​ന്തി പ​ര​ത്തുക​യാ​ണ്. ര​ണ്ട് മാ​സ​ത്തി​നി​ടെ നാ​ല് പ​ശു​ക്ക​ളെ​യാ​ണ് ക​ടു​വ ക​ടി​ച്ച് കൊ​ന്ന​ത്. ആ​ടു​ക​ളെ​യും ആ​ക്ര​മി​ച്ചി​രു​ന്നു. സു​രേ​ഷ്, വേ​ണു, വേ​ലാ​യു​ധ​ൻ എ​ന്നി​വ​രു​ടെ പ​ശു​ക്ക​ളെ​യാ​ണ് ക​ടു​വ കൊ​ന്നത്. ജ​ന​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന​മാ​നി​ച്ചാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.