വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Tuesday, January 28, 2020 12:50 AM IST
ക​രു​വാ​ര​കു​ണ്ട്: കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ ക​രു​വാ​ര​ക്കു​ണ്ട് യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി. ചേ​റൂ​ന്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ജെ.​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ഒ.​സ​ഫ ഫെ​ബി​നെ അ​നു​മോ​ദി​ച്ചു. യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി വി.​സി.​ശി​വ​രാ​മ പ​ണി​ക്ക​ർ സ​ഫ​യ്ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. എ.​പി.​ഗോ​പി​നാ​ഥ​ൻ, പ്രൊ​ഫ​സ​ർ കെ.​വ​ർ​ഗീ​സ്, ചാ​ക്കോ, ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ ക​രു​വാ​ര​ക്കു​ണ്ട് യൂ​ണി​റ്റി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി പി.​ജെ.​ജോ​ർ​ജി​നേ​യും സെ​ക്ര​ട്ട​റി​യാ​യ എ.​പി.​ഗോ​പി​നാ​ഥി​നേ​യും ട്ര​ഷ​റ​റാ​യി കെ.​കെ.​പു​രു​ഷോ​ത്ത​മ​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.