ഉ​ദ്ഘാ​ട​നം മാ​റ്റി​വ​ച്ചു
Tuesday, January 28, 2020 12:50 AM IST
പാ​ണ്ടി​ക്കാ​ട്: പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന അ​സാ​പ് ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി ര​ണ്ടി​ലേ​ക്ക് മാ​റ്റി.​മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ അ​സൗ​ക​ര്യ​ത്തെ തു​ട​ർ​ന്ന് 27ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന ച​ട​ങ്ങ് ഫെ​ബ്രു​വ​രി ര​ണ്ടി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് എം.​ഉ​മ്മ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി ര​ണ്ട് രാ​വി​ലെ 10ന് ​ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ത​ന്നെ അ​സാ​പ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള തൊ​ഴി​ൽ, നൈ​പു​ണ്യം ഉ​റ​പ്പു വ​രു​ത്താന്‌ സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് പാ​ണ്ടി​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം അ​സാ​പ് ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്ക് അ​നു​വ​ദി​ച്ച​ത്.

ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ട്രൈ​യി​ന​ർ കോ​ഴ്സി​ന്‍റെ റ​ഗു​ല​ർ വ​രാ​ന്ത്യ ബാ​ച്ചു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഫെ​ബ്രു​വ​രി ര​ണ്ടി​ന് മ​ന്ത്രി നി​ർ​വ​ഹി​ക്കും.​വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ എം.​ഉ​മ്മ​ർ എം​എ​ൽ​എ, വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​ആ​സ്യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി.​അ​ജി​ത, പി.​എ​ച്ച്.​ഷെ​മീം, കെ.​വി.​ഇ​ഖ്ബാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.