കെ.​എം. മാ​ണി​യു​ടെ 87-ാം ജന്മ​ദി​നം: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, January 29, 2020 12:01 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ 87-ാം ജന്മദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബ​ത്തേ​രി പ​ഴൂ​ർ സെ​ന്‍റ് മാ​ത്യൂ​സ് ഭ​വ​ൻ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത ശ​ശി നി​ർ​വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​സ്. ജോ​ർ​ജ്, കു​ര്യ​ൻ ജോ​സ​ഫ്, ബ്ര​ദ​ർ റി​ച്ചാ​ർ​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ലെ അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ കാ​രു​ണ്യ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹാ​യം എ​ത്തി​ക്കും.