ക്യാ​പ്റ്റ​ൻ രാ​ജീ​വ് തോ​മ​സി​നു സ്വീ​ക​ര​ണം
Wednesday, January 29, 2020 12:02 AM IST
ക​ൽ​പ്പ​റ്റ:​മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ പ്ര​ള​യ ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തി​നു പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് പ്ര​ശം​സാ​പ​ത്രം ന​ൽ​കി ആ​ദ​രി​ച്ച മാ​ന​ന്ത​വാ​ടി മേ​രി​മാ​താ കോ​ള​ജി​ലെ എ​ൻ​സി​സി ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ രാ​ജീ​വ് തോ​മ​സി​നു അഞ്ച് കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. അഞ്ച് കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കോ​ഴി​ക്കോ​ട് ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ എ.​വൈ. രാ​ജ​ൻ, ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ കേ​ണ​ൽ ബാ​ബു ഫ്രാ​ൻ​സി​സ്, 5 കേ​ര​ള എ​ൻ.​സി.​സി ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ സി.​എ​സ്.​ബി. മൂ​ർ​ത്തി, കേ​ണ​ൽ ശി​വ്കു​മാ​ർ, ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൻസിസി ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

മേ​പ്പാ​ടി: റി​പ്പ​ണ്‍ സ​മ​ന്വ​യം ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ പ​തി​നൊ​ന്നാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഉ​ദൈ​ഫ റി​പ്പ​ണ്‍, പി.​വി. ക​ദീ​ജ, കെ.​ടി. ഇ​സ്മാ​യി​ൽ, കെ. ​അ​ഷ​റ​ഫ് അ​ലി, സി.​പി. അ​മീ​റു​ദ്ധീ​ൻ, കെ.​എ​സ്. വി​ഷ്ണു​പ്ര​സാ​ദ്, എ​ൻ. ഉ​മൈ​സാ​നി​യ, ജി​ഷ്ണു, ര​മേ​ശ് ബാ​ബു, വി​ശ്വ​നാ​ഥ​ൻ, കെ. ​ഹ​സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.