ബ്ര​ഹ്മ​ഗി​രി ബി ​എ​സ്റ്റേ​റ്റി​ലെ നി​യ​മ​വി​രു​ദ്ധ മ​രം​മു​റി​യും ഹെ​ലി​പാ​ഡ് നി​ര്‍​മാ​ണ​വും ത​ട​യ​ണം: ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി
Tuesday, February 18, 2020 12:18 AM IST
ക​ല്‍​പ്പ​റ്റ: മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ തി​രു​നെ​ല്ലി വി​ല്ലേ​ജി​ല്‍ കു​ട​ക് ജി​ല്ല​യോ​ട് ചേ​ര്‍​ന്നുള്ള അ​തീ​വ പാ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള​ ബ്ര​ഹ്മ​ഗി​രി ബി ​കാ​പ്പി എ​സ്റ്റേ​റ്റി​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്താനും ഹെ​ലി​പാ​ഡ്, കെ​ട്ടി​ട​ങ്ങ​ള്‍, കു​ളം എ​ന്നി​വ നി​ര്‍​മി​ക്കു​വാ​നുമുള്ള പു​തി​യ ഉ​ട​മ​ക​ളുടെ ശ്ര​മം ത​ട​യ​ണ​മെ​ന്ന് തോ​ല്‍​പ്പെ​ട്ടി ബ്ര​ഹ്മ​ഗി​രി സം​ര​ക്ഷ​ണ സ​മി​തി​യും വ​യ​നാ​ട് പ്ര​കൃ​തി​സം​ര​ക്ഷ​ണ​സ​മി​തി​യും ആ​വ​ശ്യ​പ്പെ​ട്ടു.
ബ്രി​ട്ടീ​ഷ് പൗ​ര​ന്‍​മാ​രാ​യി​രു​ന്ന വാ​നി​ങ്ങ​ന്‍ സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ മൂ​ത്ത​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്ന ​എ​സ്‌​റ്റേ​റ്റ് പ​ല​രു​ടെ​യും കൈ​മാ​റ്റ​ത്തി​നൊ​ടു​വി​ല്‍ ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന മ​ല​യാ​ളി​യു​ടെ​യും സ​ഹോ​ദ​ര​ന്‍റെയും മ​ക​ന്‍റെയും ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. നി​യ​മ​ത​ട​സം മൂ​ലം ര​ജി​സ്ടട്രേഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​ക​രി​ച്ചി​ട്ടി​ല്ല. 500 ഏ​ക്ക​ര്‍ വ​രു​ന്ന എ​സ്റ്റേ​റ്റ് ചെ​ങ്കു​ത്താ​യ​തും ച​തു​പ്പു​ക​ള്‍ നി​റ​ഞ്ഞ​തു​മാ​ണ്. എ​സ്‌​റ്റേ​റ്റി​ന്‍റെ ഉ​ള​ളി​ല്‍​ത​ന്നെ 100 ഏ​ക്ക​റിലധികം ഭൂ​മി വ​നം​വ​കു​പ്പ് നി​ക്ഷി​പ്ത വ​ന​ഭൂ​മി നി​യ​മ​പ്ര​കാ​രം പി​ടി​ച്ചെ​ടു​ത്ത് ജ​ണ്ട​കെ​ട്ടി വേ​ര്‍​തി​രി​ച്ചി​ട്ടു​ണ്ട്. നി​ത്യ​ഹ​രി​ത​മാ​യ ഈ ​വ​ന​ത്തി​നു​ള്ളി​ല്‍ വ​ന്യ​മ്യ​ഗ​ങ്ങ​ളു​മു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് കാ​പ്പി​ച്ചെ​ടി​ക​ള്‍ പി​ഴു​തു​മാ​റ്റു​ക​യും മ​ര​ങ്ങ​ള്‍​ക്ക് ന​മ്പ​റി​ടു​ക​യും നി​ക്ഷി​പ്ത വ​ന​ഭൂ​മി​യു​ടെ അ​രി​കി​ലു​ള്ള ഏ​ഴ് ഏ​ക്ക​ര്‍ ച​തു​പ്പു​നി​ല​ങ്ങ​ള്‍ നി​ക​ത്താ​ന്‍ തുടങ്ങു​ക​യും ചെ​യ്തു. റ​വ​ന്യൂ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് നാ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​തു​ട​ര്‍​ന്ന് പ്ര​വൃ​ത്തി​ക​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വച്ചി​രി​ക്കു​ക​യാ​ണ്. ബ്ര​ഹ്മ​ഗി​രി എ​സ്‌​റ്റേ​റ്റി​ന് താ​ഴ്‌​വാ​ര​ത്തു​ള​ള കൂ​നി​ക്കോ​ട്, വാ​കേ​രി. ദ​മ്പ​ട്ട, മേ​ലെ വാ​കേ​രി, അ​ര​മം​ഗ​ലം എ​ന്നീ 200 ഏ​ക്ക​റോ​ളം വ​രു​ന്ന വ​യ​ലു​ക​ള്‍ കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ള​വും കു​ടി​വെ​ള്ള​വും ബ്ര​ഹ്മ​ഗി​രി​യെ ആ​ശ്ര​യി​ച്ചാ​ണ്.
ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ഇ ​എ​സ്റ്റേ​റ്റി​ല്‍ പ​ല​യി​ട​ത്തും വ​ന്‍​തോ​തി​ല്‍ മ​ണ്ണി​ടി​ഞ്ഞു. ബ്ര​ഹ്മ​ഗി​രി ബി ​എ​സ്റ്റേ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ മു​റി​ക്കാനു​ള്ള ശ്ര​മ​ങ്ങ​ള്‍ മു​മ്പും ‌ ന​ട​ന്നി​ട്ടു​ണ്ട്. ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്ര്യം കി​ട്ടു​മ്പോ​ള്‍ ബ്രി​ട്ടീ​ഷു​കാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്റ്റേ​റ്റു​ക​ളു​ടെ കൈ​മാ​റ്റ​ങ്ങ​ള്‍ അ​സാ​ധു​വാ​ണെ​ന്ന് കേ​ര​ള ഹൈ​കോ​ട​തി​യു​ടേ​യും സു​പ്രീം​കോ​ട​തി​യും​ടേ​യും വി​ധി നി​ല​വി​ലു​ണ്ട്. കൈ​മാ​റ്റ​ത്തി​ന് കേന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി​യും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ അം​ഗീ​കാ​ര​വും വേ​ണ​മെ​ന്ന നി​യ​മ​വും എ​സ്റ്റേ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ പാ​ലി​ച്ചി​ട്ടി​ല്ല. ബ്ര​ഹ്മ​ഗി​രി ബി ​എ​സ്റ്റേ​റ്റില്‌ നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​രു ന​ട​പ​ടി​യും പാ​ടി​ല്ലെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ബ്ര​ഹ്മ​ഗി​രി സം​ര​ക്ഷ​ണ​സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.
റ​വ​ന്യൂ വ​നം അ​ധി​കൃ​ത​ര്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ട്ടു​നി​ന്നാ​ല്‍ നി​യ​മ​ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​നും സം​ര​ക്ഷ​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ബ്ര​ഹ്മ​ഗി​രി സം​ര​ക്ഷ​ണ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷൈ​ജ​ന്‍, വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​സ​മി​തി പ്ര​സി​ഡ​ന്‍റ്് എ​ന്‍. ബാ​ദു​ഷ, ടോ​ണി പൗ​ലോ​സ്, ജോ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.