വ​ന​പാ​ല​ക​ര്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്ക​ണം: എ​ഐ​ടി​യു​സി
Wednesday, February 19, 2020 12:50 AM IST
മാ​ന​ന്ത​വാ​ടി: കാ​ട്ടു​തീ​യ​ണ​യ്ക്കാ​നും വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​രു​ത്തു​ന്ന​തി​നും രാ​ത്രി​യും പ​ക​ലും ജോ​ലി ചെ​യ്യു​ന്ന വ​നം വ​കു​പ്പി​ലെ ത​ാത്‍​കാ​ലി​ക വാ​ച്ച​ര്‍​മാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്ന് കേ​ര​ള സ്‌​റ്റേ​റ്റ് ഫോ​റ​സ്റ്റ് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ എ​ഐ​ടി​യു​സി വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ല്‍ നി​ര​വ​ധി വാ​ച്ച​ര്‍​മാ​ര​ാണ് യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​വുമി​ല്ലാ​തെ കാ​ട്ടി​ലേ​ക്ക് ജോ​ലി​ക്ക് പോ​കു​ന്ന​ത്. കാ​ട്ടു​തീ പ്ര​തി​രോ​ധത്തിന് താത്്‍​കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​മാ​ണ് കൂ​ടു​ത​ലും ല​ഭ്യ​മാ​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്ക് 30 ദി​വ​സം ജോ​ലി ചെ​യ്താ​ലും ല​ഭി​ക്കു​ന്ന​ത് 12 ദി​വ​സം മു​ത​ല്‍ 18 ദി​വ​സ​ത്തെ കൂ​ലി​യാ​ണ്.
അ​ടി​സ്ഥാ​ന സു​ര​ക്ഷാ സംവിധാനങ്ങളില്ലാ​തെ ജോ​ലി ചെ​യ്യു​ന്ന താ​ത്കാ​ലി​ക വാ​ച്ച​ര്‍​മാ​ര്‍​ക്ക് ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ന്‍ ദി​വ​സ​ത്തെ വേ​ത​ന​വും ഫ​യ​ര്‍​കോ​ട്ടും ഫ​യ​ര്‍ മാ​സ്‌​കും ഉ​ള്‍​പ്പെ​ടെ സു​ര​ക്ഷാ ക​വ​ച​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ദേ​ശ​മം​ഗ​ല​ത്ത് കാ​ട്ടു​തീ പ്ര​തി​രോ​ധത്തി​നി​ട​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​ര്‍​ക്ക് യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ല്‍ ഫോ​റ​സ്റ്റ് വ​ര്‍​ക്കേ​ഴ്​സ് യൂ​ണി​യ​ന്‍ എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. മൂ​ര്‍​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം. ​ബാ​ല​കൃ​ഷ്ണ​ന്‍, കെ. ​സ​ജീ​വ​ന്‍, എം. ​ജോ​ര്‍​ജ് പു​ല്‍​പ്പ​ള്ളി, എം.​ആ​ര്‍. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.