തൊ​ണ്ടാ​ര്‍ ജ​ല​സേ​ച​ന പ​ദ്ധ​തി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ച്ച ശേ​ഷം മാ​ത്രം: മ​ന്ത്രി
Wednesday, February 19, 2020 12:52 AM IST
വെ​ള്ള​മു​ണ്ട: കാ​വേ​രി ന​ദീ​ജ​ല ത​ര്‍​ക്ക പ​രി​ഹാ​ര ട്രി​ബ്യൂ​ണ​ല്‍ വി​ധി പ്ര​കാ​രം ക​ബ​നി ന​ദീ​ത​ട​ത്തി​ല്‍ എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​യി​ല​മൂ​ല​യി​ല്‍ മൂ​ളി​തോ​ടി​ന് കു​റു​കെ നി​ര്‍​മി​ക്കാ​ന്‍ വി​ഭാ​വ​നം ചെ​യ്ത തൊ​ണ്ടാ​ര്‍ ജ​ല​സേ​ച​ന പ​ദ്ധ​തി​യെ കു​റി​ച്ച് പ്ര​ദേ​ശ വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ള്‍ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാ​ന്‍ ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ചു. ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.തൊ​ണ്ട​ര്‍​നാ​ട്, എ​ട​വ​ക, വെ​ള്ള​മു​ണ്ട എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കാ​ര്‍​ഷി​ക​മേ​ഖ​ല​യ്ക്ക് ഏ​റെ ഉ​ണ​ര്‍​വ് ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​യാ​ണ് തൊ​ണ്ടാ​ര്‍ ജ​ല​സേ​ച​ന പ​ദ്ധ​തി.
വ​യ​ല്‍ കൃ​ഷി​ക്കും ക​ര കൃ​ഷി​ക്കും ഒ​രേ​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ​പ​ദ്ധ​തി കൊ​ണ്ട് പ്ര​ദേ​ശ​ത്തെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാനും ഭൂ​ഗ​ര്‍​ഭ ജ​ല​വി​താ​നം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും കഴിയും.
എ​ന്നാ​ലും നാ​ട്ടു​കാ​രു​ടെ അ​വ​സാ​ന​ത്തെ ആ​ശ​ങ്ക​യും പ​രി​ഹ​രി​ച്ച ശേഷമേ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യു​ള്ളു എ​ന്ന് മ​ന്ത്രി നാ​ട്ടു​കാ​ര്‍​ക്ക് ഉ​റ​പ്പു ന​ല്‍​കി.